1 GBP = 103.78
breaking news

മഞ്ജു വാര്യർ WCCയുമായി ഭിന്നതയിൽ ?

മഞ്ജു വാര്യർ WCCയുമായി ഭിന്നതയിൽ ?

കൊച്ചി: സിനിമയിലെ സ്ത്രീ കൂട്ടായ്മയായ WCCയുമായി നടി മഞ്ജു വാര്യർ അകൽച്ചയിലെന്ന് സൂചന. WCCയിൽ നിന്ന് രാജി വെയ്ക്കുന്ന കാര്യവും മഞ്ജു വാര്യർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷമാണ് നാലു നടിമാർ ‘അമ്മ’യിൽ നിന്ന് രാജി വെക്കാൻ തീരുമാനിച്ചത്. ‘അമ്മ’ വിടേണ്ട എന്ന് മഞ്ജു വാര്യർ തീരുമാനിച്ചതും ഈ ചർച്ചയ്കുക ശേഷമാണ്. അതേസമയം, സംഘടന വിട്ട നടിമാരുടെ തീരുമാനം ചർച്ച പോലും ചെയ്യേണ്ട എന്നാണ് നിലവിൽ ‘അമ്മ’യുടെ ഉന്നതതല തീരുമാനം. രാജിയോട് ‘അമ്മ’യുടെ പ്രതികരണം അറിഞ്ഞശേഷമാകും രാജിവെച്ച നടിമാരുടെ പ്രതികരണം ഇനി ഉണ്ടാകുക.

ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തിൽ താൻ ഇനി അമ്മ സംഘടനയുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കില്ലെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞദിവസം തന്നെ WCCയിലെ തന്‍റെ സഹപ്രവർത്തകരെ അറിയിച്ചിരുന്നു. ഇനി സിനിമയിലേക്കില്ലെന്നും അതുകൊണ്ടു തന്നെ എല്ലാത്തിൽ നിന്നും അകന്ന് സാധാരണജീവിതം നയിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും അവർ സഹപ്രവർത്തകർ കൂടിയായ കൂട്ടുകാരെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ആയിരുന്നു WCC യോഗം ചേരുകയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയും ചെയ്തത്. WCCയിലെ എല്ലാ അംഗങ്ങളും അമ്മ വിടണമോ എന്ന് ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്നു വെച്ചു. അതേസമയം, മഞ്ജു വാര്യർ കഴിഞ്ഞദിവസം തന്നെ വിദേശത്തേക്ക് പോയി. വിദേശത്തേക്ക് പോകുന്നതിനു മുമ്പ് ആക്രമിക്കപ്പെട്ട നടിയുമായും WCCയിലെ അംഗങ്ങളുമായും മഞ്ജു വാര്യർ സംസാരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more