1 GBP = 104.16

മഞ്ജുവാര്യരും മുഖ്യമന്ത്രിയും വീണ്ടും കൂടിക്കാഴ്ച്ച നടത്തി; നടിയെ ആക്രിച്ച കേസിൽ ഇനിയെന്ത് വഴിത്തിരിവെന്ന ആകാംക്ഷയിൽ സിനിമാലോകം

മഞ്ജുവാര്യരും മുഖ്യമന്ത്രിയും വീണ്ടും കൂടിക്കാഴ്ച്ച നടത്തി; നടിയെ ആക്രിച്ച കേസിൽ ഇനിയെന്ത് വഴിത്തിരിവെന്ന ആകാംക്ഷയിൽ സിനിമാലോകം

2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വച്ച് യുവനടി ആക്രമണത്തിനിരയായ കേസ് പള്‍സര്‍ സുനിയുടെ അറസ്റ്റോടെ അവസാനിച്ചു എന്ന് മലയാളികള്‍ കരുതിയിരുന്ന സമയത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ ന്നെുകൂടി അറിയപ്പെടുന്ന നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും അതേതുടര്‍ന്ന് കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാവുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. മഞ്ജു വാര്യരും മുഖ്യമന്ത്രിയും തമ്മില്‍ അന്ന് നടത്തിയ ചര്‍ച്ചയാണ് പിന്നീട് നടന്‍ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചതെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. മൂന്ന് മാസത്തോളം നീണ്ട ജയില്‍ വാസത്തിനുശേഷം ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തിലാണ് മഞ്ജു വാര്യര്‍ വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

ഇതാണിപ്പോള്‍ സിനിമാ മേഖലയേയും രാഷ്ട്രീയ മേഖലയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു അഞ്ചു മിനിറ്റ് നീണ്ട കൂടിക്കാഴ്ച. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നും മഞ്ജു മുഖ്യമന്ത്രിയോടു സൂചിപ്പിച്ചു. നല്ല സിനിമാ സംരംഭങ്ങളെ സര്‍ക്കാര്‍ എന്നും പ്രോല്‍സാഹിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍ ഇതിന് അപ്പുറത്തേക്കുള്ള ചില ചര്‍ച്ചകളും നടന്നുവെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാണമെന്ന് മുഖ്യമന്ത്രിയോട് മഞ്ജു അഭ്യര്‍ത്ഥിച്ചതായും സൂചനയുണ്ട്. ആര്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ വഴിവിട്ടൊന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാരിനൊപ്പം താനുണ്ടാകുമെന്നും മഞ്ജു അറിയിച്ചിട്ടുണ്ട്.

ഇതോടെ നടിയെ ആക്രമിച്ച കേസില്‍ ഇനി എന്ത് വഴിത്തിരിവുണ്ടാകുമെന്ന ആകാംഷ സജീവമാവുകയാണ്. മഞ്ജുവിന്റെ ഉദാഹരണം സുജാത കാണാനും മുഖ്യമന്ത്രി എത്തും. ഈ സിനിമയ്ക്കും സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പിണറായി സിനിമ കാണാനെത്തുമ്പോള്‍ മഞ്ജുവും ഒപ്പമുണ്ടാവുമെന്നാണ് അറിയുന്നത്. ഈ സമയവും അനൗപചാരിക ചര്‍ച്ചകള്‍ നടക്കും. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയില്‍ നിന്ന് മഞ്ജു അകലം പാലിക്കുകയാണ്. സംഘടനയെ സിനിമയില്‍ ഇല്ലാത്ത ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന ആക്ഷേപവും സജീവമാണ്. അതിനിടെ സംഘടനയുടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. ഇത് പൂര്‍ത്തിയായി പുതിയ ഭരണ സമിതി വന്നാല്‍ മഞ്ജുവും സംഘടനയുടെ ഭാഗമാകും. ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയിലാണ് നിലവില്‍ സംഘടന. അതുകൊണ്ട് മാത്രമാണ് മഞ്ജു മാറി നില്‍ക്കുന്നതെന്നാണ് പറയപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more