1 GBP = 103.33

നടിയെ ആക്രമിച്ച കേസില്‍ മണികണ്ഠനെ മാപ്പു സാക്ഷിയാക്കാന്‍ നീക്കം

നടിയെ ആക്രമിച്ച കേസില്‍ മണികണ്ഠനെ മാപ്പു സാക്ഷിയാക്കാന്‍ നീക്കം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളില്‍ ഒരാളായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് നീക്കം. കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണിത്. കൂട്ടുപ്രതിയായ മണികണ്ഠന്‍തന്നെ സംഭവം നടന്നതായി വിശദീകരിച്ചാല്‍ മുഖ്യപ്രതിക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഉപദ്രവിച്ചതിനു പുറമേ ആക്രമികള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് നടിയുടെ പരാതി. എന്നാല്‍, മുഖ്യപ്രതി സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പശിശോധന നടത്തിയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. വിചാരണക്കോടതിയിലെത്തുമ്പോള്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

അതേ സമയം, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. ഗൂഢാലോചന സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണിത്. പ്രതികളെ അമ്പലപ്പുഴയിലെത്തിച്ച് ഇന്നു തെളിവെടുത്തേക്കും. ഒളിവില്‍ കഴിയാന്‍ ഇവര്‍ക്കു സഹായം ലഭിച്ചോ എന്നും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നതും സംബന്ധിച്ച തെളിവുകള്‍ ലഭിക്കുെമന്നാണു പ്രതീക്ഷ. അതേസമയം, സുനി അഭിഭാഷകന്റെ പക്കല്‍ നല്‍കിയ ഫോണില്‍ ദൃശ്യങ്ങളുണ്ടോയെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more