1 GBP = 103.92

മംഗളം ചാനലിനെ നിരോധിക്കാൻ ആവശ്യപ്പെടും, ശശീന്ദ്രന് വീണ്ടും മന്ത്രിയാകാം: മുഖ്യമന്ത്രി

മംഗളം ചാനലിനെ നിരോധിക്കാൻ ആവശ്യപ്പെടും, ശശീന്ദ്രന് വീണ്ടും മന്ത്രിയാകാം: മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ഫോൺ സംഭാഷണം സംപ്രേഷണം ചെയ്‌ത മംഗളം ചാനലിനെ നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുതര ക്രിമിനൽ ഗൂഡാലോചന നടത്തിയ ചാനൽ കമ്പനിയെയും ചാനലിന്റെ സി.ഇ.ഒയെയും പ്രോസിക്യൂട്ട് ചെയ്യും. ഇതടക്കം 16 ശുപാർശകളാണ് കമ്മിഷൻ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം പി.എസ് ആന്റണി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിനെ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് വിശദീകരിച്ചത്. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ശബ്ദരേഖാ പ്രസിദ്ധീകരണത്തിന്റെ പൂർണ ഉത്തരവാദിത്തം ചാനലിന്റെ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറായ ആർ.അജിത്കുമാറിനാണ്. ഉദ്ഘാടന ദിവസം തന്നെ ഒളികാമറ റിപ്പോർട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇക്കാര്യം ചാനലിൽ ഇദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. ചാനൽ നടത്തിയത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്. സംപ്രേക്ഷണം ചെയ്‌തത് മന്ത്ര്രിയുടെ ശബ്‌മാണോയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മംഗളം ചാനൽ നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണ്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയും അന്വേഷണത്തിലെ വീഴ്‌ചകളും സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും.

ആരോപണ വിധേയനായി പുറത്തായ മന്ത്രി എ.കെ.ശശീന്ദ്രന് തിരിച്ചു വരുന്നതിൽ പ്രശ്‌നമൊന്നുമില്ല. എന്നാലിത് തീരുമാനിക്കേണ്ടത് താനൊറ്റയ്‌ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more