1 GBP = 103.16

മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷവും മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം ശരണം വിളികളോടെ, നവംബർ 15 മുതൽ 2022, ജനുവരി 14 വരെ, ഭക്തിപൂർവ്വം ആചരിക്കുന്നു. കെന്റിലെ മെഡ് വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകൾ നടത്തപ്പെടുന്നത്. നവംബർ 15, 20, 27, ഡിസംബർ 4, 11, 18, ജനുവരി (2022) 1, 8 എന്നീ ദിവസങ്ങളിൽ വിശേഷാൽ അയ്യപ്പ പൂജ വൈകുന്നേരം 5 മണി മുതൽ നടത്തപ്പെടുന്നു. നവംബർ 16-നു രാവിലെ 5 മണിക്ക് വൃശ്ചികം 1 തിരുനട തുറപ്പും ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. നവംബർ 15-നു വിശേഷാൽ അയ്യപ്പപൂജയും ഡിസംബർ 26-നു മണ്ഡലപൂജയും ജനുവരി (2022) 14-നു മകരവിളക്ക്‌ മഹോത്സവവും നടത്തപെടുന്നതാണ്.

മേല്പറഞ്ഞ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ 8 മണി വരെ അയ്യപ്പപ്പപൂജയും ഭജനയും നടത്തുന്നു. വിശേഷാൽ അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ പൂജാവിധികളും ഭക്തർക്കായി Kent Ayyappa Temple YouTube Channel – ൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:​
E-Mail: [email protected]
Website: kentayyappatemple.org
Facebook: https://www.facebook.com/kentayyappatemple.org/
Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 / 07747 178476

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more