1 GBP = 104.19
breaking news

ഡിഗ്രി പഠിച്ചുതീർക്കാനെടുത്തത് 54 വർഷം; ലോക റെക്കോർഡോടെ ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ

ഡിഗ്രി പഠിച്ചുതീർക്കാനെടുത്തത് 54 വർഷം; ലോക റെക്കോർഡോടെ ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ

അര നൂറ്റാണ്ടിലധികം ചെലവഴിച്ച് ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ. ആർതർ റോസ് എന്ന അമേരിക്കൻ സ്വദേശിയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് വ്യാഴാഴ്ച ബിരുദ സർട്ടിഫിക്കറ്റ് നേടിയത്. 54 വർഷം കൊണ്ട് ഡിഗ്രി പൂർത്തീകരിച്ച ആർതർ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. ഏറ്റവും കൂടുതൽ സമയമെടുത്ത് ബിരുദം പൂർത്തിയാക്കിയ ആളെന്ന റെക്കോർഡാണ് ആർതർ സ്വന്തമാക്കിയത്.

52 വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയ റോബർട്ട് എഫ്പി ക്രോണിൻ എന്നയാളുടെ റെക്കോർഡാണ് ആർതർ റോസ് തിരുത്തിയെഴുതിയത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 1948ൽ ബിരുദ പഠനം ആരംഭിച്ച റോബർട്ട് 2000ലാണ് പഠനം പൂർത്തിയാക്കിയത്.

1969ലാണ് ആർതർ റോസ് ബിരുദ പഠനം ആരംഭിച്ചത്. ആ സമയത്ത് അഭിനയമോഹം തലയ്ക്കുപിടിച്ചു. ചില നാടകങ്ങളിലും അഭിനയിച്ചു. ഇതോടെ 2 വർഷത്തെ ബിരുദപഠനം പാതിക്ക് നിർത്തിയ ആർതർ മോൺട്രിയാലിലേക്ക് നീങ്ങി നാടക സ്കൂളിൽ ചേർന്ന് പഠനം ആരംഭിച്ചു. അവിടെ പഠനം കഴിഞ്ഞ് കുറച്ച് അഭിനയിച്ചപ്പോൾ ആർതറിന് അത് മടുത്തു. എങ്കിൽ പിന്നെ നിയമം പഠിച്ചാലോ എന്നായി. അങ്ങനെ ടൊറൻടോ ലോ സ്കൂളിൽ നിന്ന് അദ്ദേഹം നിയമം പഠിച്ചിറങ്ങി. 35 വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്ത അദ്ദേഹം 2016ൽ വിരമിച്ചു. തുടർന്നാണ് ബിരുദപഠനം പൂർത്തിയാക്കാൻ അദ്ദേഹം തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more