1 GBP = 103.12

മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു

മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു

കാസർകോട്: കാസർകോട് സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്നു. ഉപ്പളക്ക് സമീപം പ്രതാപ് നഗർ സോങ്കാലിൽ അംബേദ്കർ ക്ലബിനുസമീപം വച്ച് അബ്ദുൽ  സിദ്ദിഖ് (25) ആണ് കുത്തേറ്റുമരിച്ചത്.

ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ബൈക്കിൽവന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയതെന്നാണ് വിവരം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരാണ് കൊലപാതകത്തിനുപിന്നിലെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹർത്താലിന് സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more