1 GBP = 104.16

മാഞ്ചസ്റ്റർ മലയാളി പ്രിയേഷിൻ്റെ പിതാവ് പി.എ.ജോസഫ് നിര്യാതനായി….

മാഞ്ചസ്റ്റർ മലയാളി പ്രിയേഷിൻ്റെ പിതാവ് പി.എ.ജോസഫ് നിര്യാതനായി….

മാഞ്ചസ്റ്റർ മലയാളി പ്രിയേഷിൻ്റെ പിതാവ് തൃശൂർ സെൻ്റ്.തോമസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ കുണ്ടുകാട് പാറയ്ക്കൽ എബ്രാംപുറത്ത് പി.എ. ജോസഫ് നാട്ടിൽ നിര്യാതനായി. പരേതൻ പാലാ വയലാ എബ്രാംപുറത്ത് കുടുംബാംഗമാണ്. ഭാര്യ തെയ്യാമ്മ ജോസഫ് (റിട്ട. അദ്ധ്യാപിക, കുണ്ടുകാട്). മക്കൾ പ്രിയേഷ് (യുകെ), പ്രിയ (വെറ്റിനറി ഡോക്ടർ). മരുമക്കൾ ജൂഡി പ്രിയേഷ്, അനീഷ് (മംഗളം, ഇലഞ്ഞി). യുക്മ മുൻ ദേശീയ സമിതിയംഗവും നാഷണൽ ജനറൽ കൗൺസിൽ അംഗവുമായ ടോം തോമസിൻ്റെ ജ്യേഷ്ട സഹോദരനാണ് പരേതൻ.

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 2.30 PM ന്  ഭവനത്തിൽ നിന്നും ആരംഭിച്ച് കുണ്ടുകാട് സെൻ്റ്. ജോസഫ് ദേവാലയത്തിൽ നടത്തുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എം.എം.സി.എ പ്രസിഡൻ്റ് ആഷൻ പോൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

മൃതസംസ്കാര ശുശ്രൂഷകൾ  താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തൽസമയം കാണാവുന്നതാണ്.

https://youtu.be/K1GxLnOc4rQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more