1 GBP = 103.69

യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുപ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ കൊടിയേറ്റം ജൂൺ 27 ന്… പ്രധാന തിരുനാൾ ജൂലൈ 3 ശനിയാഴ്ച…. മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ.

യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുപ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ കൊടിയേറ്റം ജൂൺ 27 ന്… പ്രധാന തിരുനാൾ ജൂലൈ 3 ശനിയാഴ്ച…. മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ.

മാഞ്ചസ്റ്റർ:- യുകെയുടെ മലയാറ്റൂർ എന്ന അപരനാമത്തിൽ സുപ്രസിദ്ധമായ മാഞ്ചസ്റ്ററിൽ  ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ജൂൺ മാസം 26 മുതൽ തുടക്കമാകും. പ്രധാന തിരുന്നാൾ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ.ജോസഫ് സ്രാമ്പിക്കൽ  മുഖ്യ കാർമ്മികൻ  ആയി തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കും. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പസ്തോൽ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിൻ്റെ മുഖ്യ ആകർഷണം. ജൂൺ 26 തിരുനാൾ ആരംഭിക്കുന്ന ദിവസം മുതൽ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാൾ വിജയത്തിനായി മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നിലവിൽ വന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് മാത്രമായിരിക്കും ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾ നടക്കുകയെന്ന് വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

ജൂൺ 26 ശനിയാഴ്ച പ്രാർത്ഥന ദിനമായി ആചരിക്കുമ്പോൾ രാവിലെ 9.30 ന് ദിവ്യബലിയും നൊവേനയും നടക്കും. ഇതേ തുടർന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ചെയിൻ പ്രയറുകൾക്കു തുടക്കമാകും. രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ S.H  നേതൃത്വം നൽകുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.

27 ഞാറാഴ്ച വൈകുന്നേരം 4 ന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ. ഫാ.മൈക്കിൾ ഗാനൻ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.മൈക്കിൾ ഗാനനൊപ്പം സെന്റ്. ആന്റണീസ് പള്ളി വികാരി റവ. ഫാ.നിക്ക് കെൻ  സഹകാർമ്മികനാകും.

28 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്‌ടർ റവ. ഫാ.വിൻസെന്റ്‌ ചിറ്റിലപ്പള്ളി നേതൃത്വം നൽകും.

29 ചൊവ്വാഴ്ച വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ റവ. ഫാ.രഞ്ജിത് മഠത്തിറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

30 ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.

ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും  പ്രെസ്റ്റൺ സെൻറ്. അൽഫോൻസാ കത്തീഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.

ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച  രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികൻ  ആകുമ്പോൾ ഒട്ടേറെ വൈദികർ സഹ കാർമ്മികരാകും. ദിവ്യബലി  മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.

ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിൽ മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. തുടർന്ന് കൊടിയിറക്കി ഒരാഴ്ച നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എല്ലാവർഷവും സംഘടിപ്പിക്കുന്ന കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വെട്ടിക്കുറച്ചും, എന്നാൽ  ആത്മീയ ആഘോഷങ്ങൾക്ക് ഒട്ടും കോട്ടം വരാത്ത രീതിയിലാണ് ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചയാണ്  മാഞ്ചസ്റ്റർ ദുഖ്റാനാ തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.

തോരണങ്ങളാലും ഫ്ലക്സുകളുമായി കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെൻറ് ആന്റണീസ് ദേവാലയവും പള്ളിപ്പരിസരങ്ങളും ആഘോഷമായ തിരുന്നാൾ കുർബാനയും എല്ലാം വിശ്വാസികൾക്ക് ആത്മീയ ഉണർവ്വാണ്‌. ഒരു പ്രവാസിയായി എത്തിയപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൾ അനുഭവങ്ങളാണ്  മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിലൂടെ വിശ്വാസ സമൂഹത്തിന് ലഭ്യമാവുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more