1 GBP =
breaking news

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ കൊടിയേറ്റം നാളെ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികൻ….. സൂപ്പർ മെഗാഷോ ഇന്ന് വൈകുന്നേരം 4.30 ന് വിഥിൻഷോ ഫോറം സെൻററിൽ…. പ്രധാന തിരുന്നാൾ ജൂലൈ രണ്ട് ശനിയാഴ്ച….

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ കൊടിയേറ്റം നാളെ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികൻ….. സൂപ്പർ മെഗാഷോ ഇന്ന് വൈകുന്നേരം 4.30 ന് വിഥിൻഷോ ഫോറം സെൻററിൽ…. പ്രധാന തിരുന്നാൾ ജൂലൈ രണ്ട് ശനിയാഴ്ച….

മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ തോമാശ്ളീഹായുടെയും ഭാരതത്തിൻറെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ ഞായറാഴ്ച (26/6/22) 2.30 PM ന് കൊടിയേറും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റം നിർവ്വഹിക്കും. ഇടവകയിലെ ആഘോഷപൂർവ്വമായ ദിവ്യബലി മദ്ധ്യേ ഇടവകയിലെ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം നടക്കും. മാർ സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും.

ഇന്ന് ശനിയാഴ്ച (25/06/22) രാവിലെ 8.30 ന് നടക്കുന്ന ദിവ്യബലിയ്ക്കും നൊവേനയ്ക്കും ഇടവക വികാരി റവ. ഫാ. ജോസ് അഞ്ചാനിക്കൽ കാർമികനാകും. വൈകുന്നേരം 4.30 ന് വിഥിൻഷോ  ഫോറം സെൻററിൽ നടക്കുന്ന കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്റെ സൂപ്പർ മെഗാഷോയോട് കൂടി ആണ്  ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം ആവുക. ലൈവ് ഓർക്കസ്ട്രയും കോമഡിയും അണിനിരക്കുന്ന സൂപ്പർ  മെഗാഷോ ആസ്വാദക ഹൃദയങ്ങളെ ആനന്ദ ലഹരിയിൽ ആഴ്ത്തും. പിന്നണി ഗായകരായ സാംസൺ സെൽവൻ, അനൂപ് പാലാ, അഭിജിത്, അരാഫത് കടവിൽ തുടങ്ങീ ഒട്ടേറെ കലാകാരൻമാർ വേദിയിൽ അണിനിരക്കും. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്ക്  മേമ്പൊടിയായി കോമഡിയും കൂട്ടിനെത്തുന്നതോടെ  മികച്ച വിരുന്നാണ് ഏവരെയും കാത്തിരിക്കുന്നത്.പാട്ടുകൾക്കൊപ്പം നൃത്തച്ചുവടുകളുമായി മിഷനിലെ യുവ പ്രതിഭകൾ വേദിയിൽ എത്തിച്ചേരും. പരിപാടിക്കായുള്ള കലാകാരന്മാരെല്ലാവരും ഇക്കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു. ഇപ്പോൾ  അവസാനവട്ട തയാറെടുപ്പുകൾ  നടന്നു വരികയാണ്. ഫോറം സെൻററിലേക്കുള്ള പ്രവേശനം  വൈകുന്നേരം 3.30 തന്നെ  ആരംഭിക്കുമെന്നും കൃത്യം 4.30 ന്  പരിപാടികൾ ആരംഭിക്കുമെന്നും മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു. ഫോറം സെൻററിൽ പ്രവർത്തിക്കുന്ന ഭക്ഷണ കൗണ്ടറിൽ നിന്നും നാടൻ  വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്. ഇന്ന് വിൽക്കപ്പെടുന്ന റാഫിൾ നറുക്കെടുപ്പിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആയിരിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടാം തിയതി  രാവിലെ 10 ന് നടക്കുന്ന സിറോ മലബാർ സഭയുടെ അത്യാഘോഷപൂർവ്വമായ റാസ കുർബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാർമ്മികനാകും.ഷൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ,ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌,ഫാ.ഡാനി മോളൊപ്പറമ്പിൽ,എന്നിവർ സഹകാർമ്മികരാകും.ദിവ്യബലിയെ തുടർന്ന് ആഘോഷപൂർവ്വമായ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും.പൊൻ -വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസസമൂഹത്തിന് ആത്മ നിർവൃതിയാണ്. സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂൺ 25 മുതൽ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും  ദിവ്യബലിയിൽ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മമകൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രത്ത്യേക  പ്രാദിനിത്യം  ഉണ്ടായിരിക്കും.
 27തിങ്കളാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികൻ ആകുമ്പോൾ, 28 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ .ജോം കിഴക്കരക്കാട്ട് കാർമ്മികനാകും,
29 ബുധനാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന  ദിവ്യബലിയിലും നൊവേനക്കും ഫ്.നിക്ക് കെൺ കാർമ്മികനാകും.ജൂൺ 30 വ്യാഴാഴ്ച വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ലൂയിസ് ചെറുവിള പുത്തൻവീട് കാർമ്മികനാകുമ്പോൾ ജൂലൈ ഒന്നാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ൻറെ ദിവ്യബലിക്ക് ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും.ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് ജോസഫ് പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം

ST.ANTONY’S CHURCH WYTHENSHAWE
DUNKERY ROAD, MANCHESTER
M22 0WR
.
പരിപാടി നടക്കുന്ന ഫോറം സെന്ററിന്റെ വിലാസം

Forum Centre,

Simonsway, Wythenshawe,

Manchester,

M22 5RX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more