1 GBP =
breaking news

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 പോയിന്റിന്റ ചരിത്രനേട്ടവുമായി മാഞ്ചസ്റ്റർ സിറ്റി…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  100 പോയിന്റിന്റ ചരിത്രനേട്ടവുമായി മാഞ്ചസ്റ്റർ സിറ്റി…

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗിന്റ ചരിത്രത്തിലാദ്യമായി 100 പോയിന്റ് സിറ്റി സ്വന്തമാക്കി. ഇന്നേവരെ മറ്റൊരു ടീമിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ സതാംപ്ടണെ തോല്‍പ്പിച്ചതോടെയാണ് സിറ്റി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 94 മിനുറ്റ് ഗോള്‍ രഹിതമായിരുന്നു മത്സരം. എന്നാല്‍ 95ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസസ് വിജയഗോള്‍ നേടി.

പെപ് ഗ്വാഡിയോളയുടെ മാനേജിങ് കരിയറിലും ആദ്യമായാണ് 100 പോയന്റ് പിറക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണ്‍ 32 വിജയങ്ങളും നാലു സമനിലയും രണ്ട് പരാജയങ്ങളുമായാണ് അവസാനിച്ചത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാത്രമാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. 32 വിജയങ്ങള്‍ എന്നതും, 106 ഗോളുകള്‍ അടിച്ചു എന്നതും ലീഗ് റെക്കോര്‍ഡാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more