1 GBP = 103.71

മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ശുശ്രൂഷകൾ…

മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ശുശ്രൂഷകൾ…

മാഞ്ചസ്റ്റർ:- വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങൾ പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾക്കായി ഒരുങ്ങി. വലിയ ആഴ്ച ശുശ്രൂഷകളിൽ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ ആരാധനയുടെ കേന്ദ്രബിന്ദുവായി യേശുക്രിസ്തു  പരിശുദ്ധ കുർബാന സ്ഥാപിച്ച്, വിനയത്തിൻ്റേയും എളിമയുടെയും മഹത്തായ മാതൃക ലോകത്തിന് കാണിച്ചു കൊടുത്ത ദിവസത്തിൻ്റെ ഓർമ്മയാചരണമായാണ് പെസഹാ വ്യാഴാഴ്ച ക്രൈസ്തവർ ആചരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ പ്രെസ്റ്റൺ കത്തീഡ്രലിൽ ഇടവക വികാരി റവ.ഫാ.ബാബു പുത്തൻപുരയ്ക്കൽ രാവിലെ 10 മണിക്ക് പെസഹാ തിരുനാൾ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും. വൈകുന്നേരം 6 PM ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കൽ പെസഹാ വ്യാഴാഴ്ച തിരുക്കർമ്മകൾക്കും മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകും. കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾ ലൈവ്  ടെലികാസ്റ്റ് വഴി വിശ്വാസികൾക്ക് കാണാവുന്നതാണ്.

മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷനിൽ ലോംങ്സൈറ്റ് സെൻ്റ് ജോസഫ് ദേവാലയത്തിൽ രാവിലെ 9.30നായിരിക്കും പെസഹാ തിരുനാൾ ശുശ്രൂഷകൾ ആരംഭിക്കുന്നത്. സ്റ്റോക്പോർട്ട് ഹേസൽഗ്രൂവ് സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30നായിരിക്കും ശുശ്രൂഷകൾ നടക്കുന്നത്. വൈകുന്നേരം 5 PM ന് വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ പെസഹാ വ്യാഴം ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. എല്ലാ ശുശ്രൂഷകൾക്കും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേതൃത്വം വഹിക്കും. സെൻറ്.ആൻ്റണീസ് ദേവാലയത്തിലെ ശുശ്രൂഷകൾ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും.

സാൽഫോർഡ് സെൻ്റ്. ഏവുപ്രാസ്യാ മിഷൻ ഇടവകയിൽ 3.30 PM ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി റവ. ജിനോ അരിക്കാട്ട് പെസഹാ തിരുനാൾ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.

മാഞ്ചസ്റ്റർ സെൻ്റ്.മേരീസ് ക്‌നാനായ മിഷൻ ഇടവകയിൽ  7.30 PM ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി.റവ. സജി മലയിൽ പുത്തൻപുരയിൽ ശുശ്രൂഷകൾ നയിക്കും.സെൻറ്.ആൻ്റണീസ് ദേവാലയത്തിലെ ശുശ്രൂഷകൾ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും.

ബോൾട്ടൻ സെൻ്റ് ആൻസ് മിഷൻ സെൻ്ററിൽ 8.30 PM ന് ശുശ്രൂഷകൾ ആരംഭിക്കും. ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ്ദ് ദേവാലത്തിൽ തിരുക്കർമ്മ ക്കൾക്ക് റവ.ഫാ. ഡാനി മോളെപ്പറമ്പിൽ നേതൃത്വം വഹിക്കും.

മാഞ്ചസ്റ്റർ മലങ്കര കത്തോലിക്കാ സഭയുടെ ശുശ്രൂഷകൾ 3.30 PM ന് ഷെഫീൽഡ് സെൻ്റ്. കാതറിൻ ദേവാലയത്തിലും 7.15 ന് വിഥിൻഷോ സെൻ്റ്.എയ്ഡൻ ദേവാലയത്തിലും പെസഹാ തിരുനാൾ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. റവ.ഫാ രഞ്ജിത്ത് മoത്തിറമ്പിലാണ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നത്.

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ രാവിലെ 10AM മണിക്ക് പെസഹാ വ്യാഴം ശുശ്രൂഷകൾ ആരംഭിക്കും. റവ.ഫാ.അബിൻ മർക്കോസ് നേതൃത്വം കൊടുക്കും.

എല്ലാ ദേവാലയങ്ങളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായിരിക്കും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.

എല്ലാവർക്കും യുക്മ ദേശീയ സമിതിയുടെ പെസഹാ തിരുനാൾ ആശംസകൾ… 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more