1 GBP = 103.68
breaking news

മാഞ്ചെസ്റ്ററിൽ കോട്ടയം സ്വദേശിയായ യുവാവ് മരണമടഞ്ഞു…

മാഞ്ചെസ്റ്ററിൽ കോട്ടയം സ്വദേശിയായ യുവാവ് മരണമടഞ്ഞു…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിൽ ഇന്ന് പ്രഭാതം ദു:ഖകരമായ വാർത്ത കേട്ടുകൊണ്ടാണ് ഉണർന്നത്. വിഥിൻഷോയിൽ താമസിക്കുന്ന കോട്ടയം പള്ളിക്കത്തോട് നിവാസിയായ സുമിത് സെബാസ്റ്റ്യൻ (45) മരണത്തിന് കീഴടങ്ങിയതായിരുന്നു ആ ദു:ഖവാർത്ത. ഇന്നലെ നൈറ്റ് ഡ്യൂട്ടിയിൽ രാവിലെ റെസിഡൻസിനെ പരിചരിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ സി പി ആർ കൊടുത്തുവെങ്കിലും രക്ഷിക്കാനായില്ല. ഉടനെ തന്നെ ആംബുലൻസ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാക്സസ്ഫീൽഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഭാര്യ മഞ്ജു സുമിത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കൾ റെയ്മണ്ട് (ഇയർ 10), റിയ( ഇയർ 5) എന്നിവർ വിദ്യാർത്ഥികളാണ്. 

സുമിതും ഭാര്യ മഞ്ജുവും അൽഡർലി എഡ്ജ്  ബെൽവഡെർ നഴ്സിംഗ് ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സുമിത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു. മുൻപ് നിശ്ചയിച്ചിരുന്നതിനാൽ ഇടവകയിൽ  മാഞ്ചസ്റ്റർ തിരുനാൾ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തി.  തിരുന്നാളിൽ മുഖ്യ കാർമികനായി എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മരണമടഞ്ഞ സുമിതിൻ്റെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. മാഞ്ചസ്റ്റർ വിഥിൻഷോയിലുള്ള  മലയാളി സമൂഹം ഒറ്റക്കെട്ടായി കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

സുമിത് സെബാസ്റ്റ്യൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻ്റ് ബിജു. പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more