1 GBP = 96.46

മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ സ്പോർട്സ് ഡേ നാളെ…..

മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ സ്പോർട്സ് ഡേ നാളെ…..

മാഞ്ചസ്റ്റർ :- സെൻ്റ്.തോമസ് ദി അപ്പോസ്തൽ മിഷൻ മാഞ്ചസ്റ്റർ ഇടവകയിലെ കായിക ദിനം നാളെ നടക്കും. രാവിലെ 10 മണിക്ക് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ച് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടവകയിലെ 250ഓളം കുടുംബങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും.

രാവിലെ 9 AM ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് കൃത്യം 10 AMന് മാർച്ച് പാസ്റ്റ് ആരംഭിക്കും. ഓരോ ടീമും അതാത് ടീം ക്യാപ്റ്റൻമാരുടെ പിന്നിൽ അണിനിരന്നായിരിക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നത്. വിഥിൻഷോ ബെൻഞ്ചിൽ സെൻ്റ്.ജോൺസ് പ്രൈമറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.

ബ്ളൂ, റെഡ്, വൈറ്റ്, യെല്ലോ എന്നീ നാല് ഹൗസുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. സെൻ്റ്.മേരീസ്, സെൻ്റ്. കുര്യാക്കോസ്, സെൻ്റ്.തോമസ്, സെൻ്റ്. അൽഫോൻസ എന്നീ കുടുംബ യൂണിറ്റുകൾ ബ്ളൂ ഹൗസിലും, സേക്രട്ട് ഹാർട്ട്, സെൻറ്. ഹ്യൂസ്, സെൻറ്. ജൂഡ്, സെൻ്റ്.പീറ്റർ എന്നീ യൂണിറ്റുകൾ റെഡ് ഹൗസിലും, സെൻ്റ്.തോമസ് സ്റ്റോക്ക്പോർട്ട്, സെൻ്റ്.പോൾ, സെൻ്റ്.ജോസഫ്, സെൻറ്. ബെനഡിക് എന്നീ യൂണിറ്റുകൾ വൈറ്റ് ഹൗസിലും, സെൻറ്. ആൻ്റണീസ്, സെൻറ്.ജോൺ, സെൻ്റ്.മേരീസ് സ്റ്റോക്ക് പോർട്ട് എന്നീ യൂണിറ്റുകൾ യെല്ലോ ഹൗസിലുമായി മത്സരങ്ങളിൽ അണിനിരക്കും.

കഴിഞ്ഞ ദിവസം ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സ്പോർട്സ് ഡേയുടെ ഒരുക്കങ്ങൾ വിലയിരുത്തി.  കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, സിബി ജെയിംസ്, സണ്ണി ആൻ്റണി, ജോസ്, ജിൻസ്മോൻ, അലക്സ് വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇടവകയിലെ എല്ലാ കുടുംബങ്ങളെയും സ്പോർട്സ് ഡേയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

സ്പോർട്സ് ഡേ നടക്കുന്ന സ്കൂളിൻ്റെ വിലാസം:-

St. Johns Primary School,

127 Woodhouse LaneBenchil,

WythenshaweM22 9NW 

Manchester.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more