1 GBP = 103.12

മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ വാർഷിക നോമ്പുകാല ധ്യാനം ഇന്ന് മുതൽ…

മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ വാർഷിക നോമ്പുകാല ധ്യാനം ഇന്ന് മുതൽ…

മാഞ്ചസ്റ്റർ സെൻ്റ് തോമസ് ദി അപ്പോസ്തൽ മിഷനിൽ വലിയ നോമ്പുകാല ധ്യാനം ഇന്ന് വെള്ളിയാഴ്ച മുതൽ ഓശാന ഞായർ വരെ നടക്കും. പ്രസ്റ്റൺ കത്തീഡ്രൽ വികാരി റവ.ഡോ.ബാബു പുത്തൻപുരയ്ക്കലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നത്.

ഇന്ന് (8/4/22) വെള്ളിയാഴ്ച വൈകുന്നേരം 5PM ധ്യാന ശുശ്രൂഷകൾക്ക് തുടക്കമാവും. ദിവ്യബലിയും, കുരിശിൻ്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 9PM വരെയാണ് ഇന്നത്തെ ശുശ്രൂഷകൾ.
നാളെ ശനിയാഴ്ച (9/4/22) രാവിലെ 11AM ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 4 PM വരെ ഉണ്ടായിരിക്കുന്നതാണ്. ഇന്നും നാളെയും ധ്യാനം നടക്കുന്നത് നോർത്തേൻഡൻ സെൻ്റ്. ഹിൽഡാസ് ദേവാലയത്തിലാണ്. കുട്ടികൾക്ക് പ്രത്യേകമായിട്ട് ധ്യാന ശുശ്രൂഷകൾ ഒരുക്കിയിട്ടുണ്ട്. നാളെ ശനിയാഴ്ച സെൻ്റ്. എയ്ഡൻസ് ദേവാലയത്തിലായിരിക്കും കുട്ടികളുടെ ധ്യാനം നടക്കുന്നത്. രാവിലെ 11 മുതൽ  വൈകുന്നേരം 4 വരെയായിരിക്കും കുട്ടികളുടെയും ധ്യാനം.

ഞായറാഴ്ച (10/4/22) മുതിർന്നവരുടെ ധ്യാന ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2PM ന് വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ ആരംഭിക്കുന്നതിനൊപ്പം, കുട്ടികളുടെ ധ്യാനം സെൻറ്. ആൻ്റണീസ് സ്കൂളിൽ ഇതേ സമയം നടക്കും. വൈകുന്നേരം 7 PM വരെയായിരിക്കും ധ്യാനവും തുടർന്ന് ഓശാന ഞായർ തിരുക്കർമ്മങ്ങളും നടക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ധ്യാന സമയത്ത് കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നോമ്പുകാലം  വ്രതശുദ്ധിയോടെ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഓരോ വിശ്വാസിക്കും ധ്യാന ശുശ്രൂഷകളിൽ പൂർണ്ണമായി പങ്കുകൊണ്ട് യേശു നാഥൻ്റെ ഉത്ഥാനത്തിനായി ഏറ്റവും വിശുദ്ധമായി നമ്മെത്തന്നെ ഒരുക്കുവാൻ ഇന്നു മുതൽ നടക്കുന്ന ധ്യാന ശുശ്രൂഷകളിൽ പങ്കുകൊള്ളുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ ധ്യാനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:- 

ST. HILDAS CHURCH,

66 KENWORTHY LANE,

NORTHENDEN,

MANCHESTER,

M22 4EF.
ശനിയാഴ്ച കുട്ടികളുടെ ധ്യാനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം :

ST. AIDAN’S CHURCH

230 WYTHENSHAWE ROAD,

MANCHESTER,

M23 0PH.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more