1 GBP = 104.21
breaking news

മാഞ്ചെസ്റ്ററിൽ നടന്ന കാർണിവലിൽ വെടിവയ്പ്പ്; കുട്ടികളുൾപ്പെടെ പത്ത് പേർക്ക് വെടിവയ്പ്പിൽ പരിക്ക്; അന്വേഷണം ശക്തമാക്കി പോലീസ്

മാഞ്ചെസ്റ്ററിൽ നടന്ന കാർണിവലിൽ വെടിവയ്പ്പ്; കുട്ടികളുൾപ്പെടെ പത്ത് പേർക്ക് വെടിവയ്പ്പിൽ പരിക്ക്; അന്വേഷണം ശക്തമാക്കി പോലീസ്

ഗ്രെറ്റർ മാഞ്ചസ്റ്ററില്‍ നടന്ന കാര്‍ണിവലില്‍ വെടിവെപ്പ്. മോസ് സൈഡ് ഏരിയയില്‍ നടന്ന പരിപാടിക്കിടെയാണ് അക്രമി നിറയൊഴിച്ചത്. സംഭവത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ സമാധാനപരമായ ആഘോഷങ്ങള്‍ നടക്കവെയാണ് അക്രമം. 12 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് മാതാപിതാക്കളുടെ മുന്നില്‍ വെച്ചാണ് പുലര്‍ച്ചെ 2.30-ഓടെ വെടിയേറ്റത്.

സംഭവത്തിന് പിന്നാലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസില്‍ നിന്നുമുള്ള സായുധ ഓഫീസര്‍മാര്‍ ക്ലെയര്‍മോണ്ട് റോഡിലേക്ക് കുതിച്ചെത്തി. അക്രമത്തിന് ശേഷം പരിഭ്രാന്തരായ ആളുകള്‍ നിലവിളിക്കുന്നതും, ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ കാലും ഒടിഞ്ഞു. 12 വയസ്സ് വരെ പ്രായമുള്ള ഇരകളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

ഒരാളുടെ നില ഗുരുതരമാണെങ്കിലും സ്ഥിതി ആശങ്കാജനകമല്ലെന്ന് പോലീസ് വ്യക്തമാക്കി. പരുക്കേറ്റ മറ്റ് ഒന്‍പത് പേരുടെ സ്ഥിതിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരീബിയന്‍ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ വലിയ തോതില്‍ ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. പരിപാടി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് വെടിവെപ്പ് അരങ്ങേറിയത്. വധശ്രമമെന്ന നിലയിലാണ് കേസ് അന്വേഷണം. ഷോട്ട്ഗണ്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്.

എന്നാൽ അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more