1 GBP = 103.68
breaking news

മാഞ്ചെസ്റ്ററിൽ സ്‌കൂളിൽ വച്ച് വിദ്യാർത്ഥിനിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു; അറസ്റ്റിലായ വിദ്യാർത്ഥിയെ പോലീസ് ചോദ്യം ചെയ്യുന്നു

മാഞ്ചെസ്റ്ററിൽ സ്‌കൂളിൽ വച്ച് വിദ്യാർത്ഥിനിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു; അറസ്റ്റിലായ വിദ്യാർത്ഥിയെ പോലീസ് ചോദ്യം ചെയ്യുന്നു

മാഞ്ചെസ്റ്റർ: സൗത്ത് മാഞ്ചസ്റ്റർ സ്‌കൂളിൽ കുത്തേറ്റ് 14 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു, അതേ പ്രായത്തിലുള്ള ഒരു ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യൽ തുടരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പാർസ് വുഡ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞയുടൻ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ (ജിഎംപി) ചോൾട്ടൺ ആൻഡ് ഡിഡ്‌സ്ബറി ഡിവിഷൻ അറിയിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ മുന്നിൽ വച്ചാണ് അക്രമം അരങ്ങേറിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more