1 GBP = 103.12

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ ലോങ്ങ്സൈറ്റ് സെന്റ്‌. ജോസഫ് ദേവാലയത്തിൽ…

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ ലോങ്ങ്സൈറ്റ് സെന്റ്‌. ജോസഫ് ദേവാലയത്തിൽ…

അലക്സ് വർഗീസ്
മാഞ്ചസ്റ്റർ:- എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ മാഞ്ചസ്റ്റർ ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന, പുതു വർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ നാളെ വെള്ളിയാഴ്ച(19/1/18) രാത്രി 9 മുതൽ വെളുപ്പിനെ രണ്ട് വരെ നടക്കും. ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ നടക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾ പ്രശസ്ത ധ്യാന ഗുരുവായ ഫാ.തോമസ് കൊളങ്ങാടൻ ഒ.എസ്.ബി. ആയിരിക്കും നയിക്കുന്നത്. ആഘോഷമായ വി.കുർബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയായിരിക്കും നൈറ്റ് വിജിലിൽ ഉണ്ടായിരിക്കുക. പുതുവർഷത്തിൽ നടക്കുന്ന ആദ്യനൈറ്റ് വിജിലിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ജീസസ് യൂത്ത് ടീമംഗങ്ങൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്,
ജോബി വർഗ്ഗീസ് – O7825871317,
ജയ്സൻ മേച്ചേരിൽ – 07915652674

ദേവാലയത്തിന്റെ വിലാസം –
ST.JOSEPH’ S CHURCH,
PORTLAND CRESCENT,
M13 OBU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more