1 GBP = 104.24

മലയാളം, മലയാളി, മാഞ്ചസ്റ്റർ; മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മാഞ്ചസ്റ്റർ ഡേ പരേഡിനിറങ്ങുന്നത് തുഞ്ചത്തെഴുച്ഛനും, തുഞ്ചൻ പറമ്പിലെ തത്തയുമായി…മാഞ്ചസ്റ്റർ മേളം ശബ്ദമാധുര്യമേകും… മാഞ്ചസ്റ്റർ ഡേ പരേഡ് ഇന്ന്…

മലയാളം, മലയാളി, മാഞ്ചസ്റ്റർ; മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മാഞ്ചസ്റ്റർ ഡേ പരേഡിനിറങ്ങുന്നത് തുഞ്ചത്തെഴുച്ഛനും, തുഞ്ചൻ പറമ്പിലെ തത്തയുമായി…മാഞ്ചസ്റ്റർ മേളം ശബ്ദമാധുര്യമേകും… മാഞ്ചസ്റ്റർ ഡേ പരേഡ് ഇന്ന്…
മാഞ്ചസ്റ്റർ:-  ഒമ്പതാമത് മാഞ്ചസ്റ്റർ ഡേ പരേഡിൽ പങ്കെടുക്കുന്ന മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി  ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഞായറാഴ്ച (17/6/18) നടക്കുന്ന മാഞ്ചസ്റ്റർ ഡേ പരേഡിന്റെ ഭാഗമാവുകയാണ് എം.എം.എ.  നോർത്ത് വെസ്റ്റ് റീജിയനിലെ ഏറ്റവും വലിയ മലയാളി ചാരിറ്റി ഓർഗനൈസേഷനായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വിത്യസ്തമായ പ്രവർത്തന ശൈലിയിലൂടെ ശ്രദ്ധ നേടുന്ന  പ്രസ്ഥാനമാണ്. മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെയും മാഞ്ചസ്റ്റർ മേളത്തിന്റെയും പ്രവർത്തകർ  മാഞ്ചസ്റ്റർ പരേഡിൽ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധയാകർഷിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.
കേരള സർക്കാരിന്റെ ഭാഗമായ മലയാളം മിഷന്റെ റീജിയൻ കേന്ദ്രം കൂടിയായ മലയാളം സ്കൂൾ ഉൾപ്പെടുന്ന സപ്ലിമെന്ററി സ്കൂൾ എം.എം.എയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ഇത് തുടർച്ചയായ മൂന്നാം വർഷമാണ് എം.എം. എ മാഞ്ചസ്റ്റർ ഡേ പരേഡിൽ പങ്കാളികളാകുന്നത്. മാഞ്ചസ്റ്ററിലെ പ്രധാന പെതു പരിപാടികളായ മാഞ്ചസ്റ്റർ ഡേ പരേഡ്, മാഞ്ചസ്റ്റർ മേള,  മാഞ്ചസ്റ്റർ ഫെസ്റ്റിവൽ എന്നിവയിലും എം.എം.എ യുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
“Word on the street ” എന്നതാണ് ഈ വർഷത്തെ മാഞ്ചസ്റ്റർ പരേഡിന്റെ തീം. അതു കൊണ്ട് തന്നെ മലയാള ഭാഷയ്ക്കും, അതിന്റെ പ്രചാരണത്തിനും പ്രാധാന്യം നൽകുവാനാണ് എം.എം.എ പരേഡിലൂടെ ശ്രമിക്കുന്നത്.
മലയാളം സ്കൂളിലെ പുതു തലമുറയിൽ പെട്ട 32 കുട്ടികൾ ഇതിനോടകം തന്നെ മലയാള ഭാഷാ സാക്ഷരത കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ കുട്ടികൾ തന്നെ തിരഞ്ഞെടുത്ത വാക്കുകൾക്കും, ആശയങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ടും, സപ്ലിമെന്ററി സ്കൂളിലെ കുട്ടികളുടെ നൃത്തരംഗങ്ങളും പരേഡിന് കൊഴുപ്പേകും.
ദ്രാവിഡ ഭാഷയെ പരിചയപ്പെടുത്തുമ്പോൾ തുഞ്ചത്തെഴുത്തച്ഛനെയും തുഞ്ചൻ പറമ്പിലെ തത്തയെയും ഒഴിവാക്കുക അസാധ്യമെന്ന് കണ്ട് ഭാഷാപിതാവിന്റെ കൂറ്റൻ ഫ്ലോട്ടും ഒരുങ്ങിക്കഴിഞ്ഞു. ദ്രാവിഡ കലാരൂപങ്ങളായ കുംഭകുടവും, കുമ്മിയാട്ടവും പരേഡിന് മാറ്റുകൂട്ടും.
പ്രശസ്ത ചെണ്ട വിദ്യാൻ ശ്രീ. രാധേഷ് നായരുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റർ മേളം ടീമിന്റെ ശിങ്കാര മേളവും പരേഡിന് ശബ്ദ മാധുര്യമേകും.
മാഞ്ചസ്റ്റർ പരേഡിൽ അറുപത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എൺപതോളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്.  മാഞ്ചസ്റ്റർ സിറ്റി കൗൺസിലിന്റേയും കേരള വിനോദ സഞ്ചാര വകുപ്പിന്റേയും സഹകരണത്തോടെ മാഞ്ചസ്റ്റർ മലയാളികളും ഒത്ത് കൂടുന്ന പ്രസ്തുത സംരംഭം  ഒരു വലിയ വിജയമാക്കുവാൻ ഏവരുടേയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് വിൽസൺ മാത്യുവും, സെക്രട്ടറി കലേഷ് ഭാസ്കറും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more