1 GBP = 103.70

മാഞ്ചസ്റ്ററിലെ ലീയിൽ മലയാളിയായ സനിൽ സൈമൺ നിര്യാതനായി

മാഞ്ചസ്റ്ററിലെ ലീയിൽ മലയാളിയായ സനിൽ സൈമൺ നിര്യാതനായി

യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാക്കി വീണ്ടും ഒരു മരണവാർത്ത കൂടി, മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കാനാൽ സനിൽ സൈമൺ (34) ഇന്ന് (28-02-22) ഉച്ച കഴിഞ്ഞ് രണ്ടേമുക്കാലിനാണ് രണ്ടുവർഷത്തോളമായി ക്യാൻസറിനോടുള്ള തന്റെ പോരാട്ടത്തിനൊടുവിൽ ദൈവതിരുസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്.

കോതനല്ലൂർ(ചാമക്കാല) ചിറക്കരപറമ്പിൽ അനു ആണ് ഭാര്യ. സനലിന്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാൽ സൈമണും സിസിലിയും (കരിങ്കുന്നം വടക്കേക്കര കുടുംബാംഗം) ലീയിൽ തന്നെയാണ് താമസം. ബർമിംഗ്ഹാമിൽ താമസിക്കുന്ന സലോണി ജോസഫ് കുന്നശ്ശേരിൽ ഏക സഹോദരിയാണ്.

സനലിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്ഗീസ് എന്നിവർ അനുശോചനങ്ങൾ അറിയിച്ചു. സനലിന്റെ കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more