1 GBP = 104.00

മകരസംക്രമ നിര്‍വൃതില്‍ അയ്യപ്പനെ ദര്‍ശിച്ച് അയ്യപ്പഭക്തര്‍….. മാഞ്ചസ്റ്ററില്‍ മകരവിളക്ക് ആഘോഷങ്ങള്‍ ഭക്തി സാന്ദ്രമായി….

മകരസംക്രമ നിര്‍വൃതില്‍ അയ്യപ്പനെ ദര്‍ശിച്ച്  അയ്യപ്പഭക്തര്‍….. മാഞ്ചസ്റ്ററില്‍ മകരവിളക്ക്  ആഘോഷങ്ങള്‍ ഭക്തി സാന്ദ്രമായി….

അലക്‌സ് വര്‍ഗീസ്

ഈ വര്‍ഷത്തെ മകരവിളക്ക് പൂജ 14/012017 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വളരെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ദക്ഷിണായനത്തില്‍ നിന്ന് സൂരൃന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ.

ശനിദേവന്‍ കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ച തന്നെ മകരസംക്രമ ദിനം വന്നതിനാല്‍ പൂജയുടെ പ്രാധാനൃം വര്‍ദ്ധിച്ചു. കേരളിയരെ കൂടാതെ മറ്റ് സംസ്ഥാനക്കാരുടെ പങ്കാളിത്തവും ഈ വര്‍ഷത്തെ പ്രത്യേകത ആയിരുന്നു.

സുപരിചിതനായ പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്തിലുള്ള പൂജയും ഭക്തിസാന്ദ്രമായ ഭജനയും കൂടിചേര്‍ന്നപ്പോള്‍ ഭക്തജനങ്ങള്‍ക്കതൊരു വേറിട്ട അനുഭവം ആയി. നിറദീപങ്ങളുടെയും ശരണംവിളികളുടെയും ഭക്തിചൈതന്യത്തില്‍ ഓരോ ഭക്തന്റെയും മനസ്സ് നിറഞ്ഞ് തുളുമ്പി. വിളക്ക്പൂജയും പടിപൂജയും കഴിഞ്ഞ് ഹരിവരാസനംപാടി അയ്യപ്പനെ ഉറക്കി. അതിന് ശേഷം പൂജയില്‍ സന്നിഹിതരായ എല്ലാ ഭക്ത ജനങ്ങള്‍ക്കും അന്നദാനവും ഉണ്ടായിരുന്നു.

അടുത്ത മകരവിളക്കിന്റെ നാളുകള്‍ എണ്ണിയാണ് ഓരോ ഭക്തരും പിരിഞ്ഞത്. പൂജയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മലയാളി ഹിന്ദു കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more