1 GBP = 103.33

മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ…

മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ…

മാഞ്ചസ്റ്റർ:- വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങൾ ദുഃഖവെള്ളിയാഴ്ച  ശുശ്രൂഷകൾക്കായി ഒരുങ്ങി. ലോക പാപങ്ങൾ സ്വയം ഏറ്റെടുത്ത് നമ്മുടെ രക്ഷക്കായി ദൈവ പുത്രനായ യേശുനാഥൻ നമുക്കായി രക്തം ചിന്തിയ വലിയ സത്യത്തിൻ്റെ ഓർമ്മ  കൈസ്തവർ ഒരിക്കൽ കൂടി ആചരിക്കുന്നു. ഭാരം വഹിക്കുന്നവർക്കും കുരിശ് ചുമക്കുന്നവർക്കും വേണ്ടി കുരിശുമരണം സ്വയം ഏറ്റെടുത്തവൻ, കുരിശിന് മഹത്വമേകിയവനായ ക്രിസ്തുനാഥൻ.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ പ്രെസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 10 AM നും, വൈകുന്നേരം 4 PM നും ആയിരിക്കും നടക്കുന്നത്.  ഇടവക വികാരി റവ.ഫാ.ബാബു പുത്തൻപുരയ്ക്കൽ രാവിലെ 10 മണിക്ക് നടക്കുന്ന ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും. വൈകുന്നേരം 4 PM ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കൽ ദു:ഖവെള്ളിയാഴ്ച  തിരുക്കർമ്മകൾക്കും മറ്റ് ശുശ്രൂഷകൾക്കും മുഖ്യ കാർമ്മികനാകും. നാളെ ശനിയാഴ്ച രാവിലെ 10 മണിക്കും ഈസ്റ്റർ ശുശ്രൂഷകൾ 7.30 PM, 9.30 PM സമയങ്ങളിലുമായിരിക്കും നടക്കുന്നത്. ഈസ്റ്റർ ഞായറാഴ്ച രാവിലെ 9.30 AM നും ശുശ്രൂഷകൾ ഉണ്ടായിരിക്കും. കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾ ലൈവ്  ടെലികാസ്റ്റ് വഴി വിശ്വാസികൾക്ക് കാണാവുന്നതാണ്.

മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷനിൽ ലോംങ്സൈറ്റ് സെൻ്റ് ജോസഫ് ദേവാലയത്തിൽ രാവിലെ 9.30നായിരിക്കും ദു:ഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. ഓൾഡാം സെൻറ്.പാട്രിക് ദേവാലയത്തിൽ 11.30 AMനും വൈകുന്നേരം 5.30 PM ന്  വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിലും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. എല്ലാ ശുശ്രൂഷകൾക്കും മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ കാർമികത്വം വഹിക്കും. 

മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷറിലെ ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ 4.30 PM ന് ലോംങ് സൈറ്റ് സെൻ്റ്.ജോസഫ് ദേവാലയത്തിൽ 4.30 PM നും, 6.15 PM ന് സ്റ്റോക്പോർട്ട് സെൻ്റ് പീറ്റേഴ്‌സ് ദേവാലയത്തിലും, 8.30 PM ന് ആഷ്ടൻ അണ്ടർ ലൈൻ സെൻ്റ്. ക്രിസ്റ്റഫർ ദേവാലയത്തിലും, 10.30 PM ന് സെൻ്റ്. ആൻ്റണീസ് ദേവാലയത്തിലും ഉണ്ടായിരിക്കുന്നതാണ്. ഈസ്റ്റർ ദിനത്തിൽ 8.30 AM ന് സെൻ്റ്.ജോസഫിലും, 4 PM ന് സെൻ്റ്.ആൻറണീസിലും ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. സെൻറ്.ആൻ്റണീസ് ദേവാലയത്തിലെ ശുശ്രൂഷകൾ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും.

സാൽഫോർഡ് സെൻ്റ്. ഏവുപ്രാസ്യാ മിഷൻ ഇടവകയിൽ 10.30 PM ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി റവ. ജിനോ അരിക്കാട്ട് ദു:ഖവെള്ളി ശുശ്രൂഷകൾക്ക്

സാൽഫോർഡ് സെൻ്റ്. ഏവുപ്രാസ്യാ മിഷൻ ഇടവകയിൽ 10.30 PM ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി റവ. ജിനോ അരിക്കാട്ട് ദു:ഖവെള്ളി ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. ശനിയാഴ്ച 5.30 PM നായിരിക്കും ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ആരംഭിക്കുന്നത്.

മാഞ്ചസ്റ്റർ സെൻ്റ്.മേരീസ് ക്‌നാനായ മിഷൻ ഇടവകയിൽ  3 PM ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി.റവ. സജി മലയിൽ പുത്തൻപുരയിൽ ദുഃഖവെള്ളി ശുശ്രൂഷകൾ മുഖ്യ കാർമ്മികനാകും. ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ശനിയാഴ്ച 6 PM നും 8 PM നും ഉണ്ടായിരിക്കും.

ബോൾട്ടൻ സെൻ്റ് ആൻസ് മിഷൻ സെൻ്ററിൽ 5 PM ന് ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ ആരംഭിക്കും. ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ്ദ് ദേവാലത്തിൽ തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. ഡാനി മോളെപ്പറമ്പിൽ നേതൃത്വം വഹിക്കും. ഈസ്റ്റർ വിജിൽ ഈ ശുശ്രൂഷകൾ 8.30 PM നും ഞായറാഴ്ച 11 AM നും ഉണ്ടായിരിക്കുന്നതാണ്.

മാഞ്ചസ്റ്റർ മലങ്കര കത്തോലിക്കാ സഭയുടെ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ 8.30 PM ന് നോർത്തെൻഡെൻ സെൻ്റ്. ഹിൽഡാസ് ദേവാലയത്തിൽ ആയിരിക്കും നടക്കുന്നത്. റവ.ഫാ രഞ്ജിത്ത് മഠത്തിറമ്പിലാണ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നത്. ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ശനിയാഴ്ച 5 PM ന് ലിവർപൂൾ സെൻ്റ്. മാർഗരറ്റ് മേരി ദേവാലയത്തിലും, 8 PM ന് നോർത്തെൻഡൻ സെൻ്റ് ഹിൽഡാസ് ദേവാലയത്തിലും ആരംഭിക്കും.

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ രാവിലെ 730 AM ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ആരംഭിക്കും. റവ.ഫാ. ഗീവർഗീസ് കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും. വിഥിൻഷോ സെൻ്റ് ആൻറണീസ് ദേവാലയത്തിലാണ് ശുശ്രൂഷകൾ നടക്കുന്നത്. ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ഞായറാഴ്ച വിഥിൻഷോ നോർത്തെൻമൂർ സെൻറ്. എയ്ഡൻ ദേവാലയത്തിലായിരിക്കും നടക്കുന്നത്.

മാഞ്ചസ്റ്റർ സെൻ്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ദു:ഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് റവ.ഫാ.ഹാപ്പി ജേക്കബ് കാർമികത്വം വഹിക്കും.രാവിലെ 9 AM ന് ബോൾട്ടൻ സെൻ്റ്.ജോർജ് ദേവാലയത്തിലാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ശനിയാഴ 6 PM ന് ആയിരിക്കും നടക്കുന്നത്.

സെൻ്റ് ജോർജ് ദേവാലയത്തിലെ ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ലൈവായി കാണാവുന്നതാണ്.

https://youtu.be/kAO4Zys0tMI

എല്ലാ ദേവാലയങ്ങളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായിരിക്കും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more