1 GBP = 103.81

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വെസ്റ്റബ്രോമിനോട് തോല്‍വി; നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം ഒടുവില്‍ ഉറപ്പാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വെസ്റ്റബ്രോമിനോട് തോല്‍വി; നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം ഒടുവില്‍ ഉറപ്പാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ഒരു ജയത്തിന്റെ അകലത്തില്‍ കഴിഞ്ഞാഴ്ച നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെ തിരിച്ചുകിട്ടി. സ്ഥിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗിലെ അവസാന സ്ഥാനക്കാരായ വെസ്റ്റബ്രോമിനോട് തോറ്റതോടെയാണ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി ഉറപ്പാക്കിയത്.

നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗീഷ് പ്രീമിയര്‍ കിരീടം സിറ്റിയെ തേടി എത്തുന്നത്.ഏഴു വര്‍ഷത്തിനിടെ സിറ്റി നേടുന്ന മൂന്നാം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്. ഇതോടെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുശേഷം 33 മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും കിരീടം ഉറപ്പാക്കുന്ന രണ്ടാമത്തെ ടീമാണ് സിറ്റി

കഴിഞ്ഞാഴ്ച ഡെര്‍ബിയില്‍ നടന്ന മത്സരത്തില്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നതിന് ശേഷം 3-2ന് യുണൈറ്റിനോട് തോല്‍വി വഴങ്ങുകയായിരുന്നു. 2012 ലും 2014ലും സിറ്റിയുടെ കിരീട നേട്ടം അവസാന ദിവസം ദിവസമായിരുന്നു.
നിലവില്‍ 16 പോയിന്റുകളുടെ മുന്‍തൂക്കവും 5 കളികളും സിറ്റിക്ക് ബാക്കിയുണ്ട്.

യുണൈറ്റഡിന്റെ തോല്‍വിക്കൊപ്പം ശനിയാഴ്ച നടന്ന മല്‍സരത്തില്‍ സിറ്റി ടോട്ടനെത്തെ തോല്‍പ്പിച്ചതും കിരീടനേട്ടം എളുപ്പമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സിറ്റി ജയിച്ചത്. ഇതിനു പിന്നാലെ, ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡ് വെസ്റ്റ് ബ്രോമിനോടു തോറ്റത്. ജേയ് റോഡ്രിഗസ് 73ാം മിനിറ്റില്‍ നേടിയ ഗോളാണ് യുണൈറ്റഡിനെ തോല്‍വിയിലേക്കു നയിച്ചത്.

ഇതോടെ, 33 മല്‍സരങ്ങളില്‍നിന്നും 87 പോയിന്റു നേടിയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ അവര്‍ക്ക് 16 പോയിന്റിന്റെ ലീഡുണ്ട്. 33 മല്‍സരങ്ങളില്‍നിന്ന് 71 പോയിന്റാണ് യുണൈറ്റഡിനുള്ളത്. 34 മല്‍സരങ്ങളില്‍നിന്ന് 70 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാമതും; 33 മല്‍സരങ്ങളില്‍നിന്ന് 67 പോയിന്റുമായി ടോട്ടനം നാലാമതുമുണ്ട്. ചെല്‍സി ആര്‍സനല്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more