1 GBP = 103.97

ചോരക്കളി അവസാനിക്കുന്നില്ല; ലണ്ടനിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ചോരക്കളി അവസാനിക്കുന്നില്ല; ലണ്ടനിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലണ്ടൻ: ലണ്ടൻ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന അക്രമങ്ങൾ ശമനമില്ലാതെ തുടരുകയാണ്. ഇന്നലെ വെളുപ്പിന് മൂന്നു മണിയോടെ ലണ്ടന്റെ പ്രാന്ത പ്രദേശമായ ഈസ്റ്റ് ഡൽവിച്ചിലെ ലോർഡ്ഷിപ്പ് ലൈനിലുള്ള ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഓഫ് ലൈസൻസ് ഷോപ്പിന് മുന്നിലാണ് യുവാവിനെ കൊലപ്പെടുത്തിയത്. സിഗരറ്റ് നൽകിയില്ല എന്ന കാരണത്തെത്തുടർന്ന് വാക്കേറ്റത്തിലായ രണ്ടു യുവാക്കളാണ് അടിപിടിയിലെത്തിയത്, തുടർന്ന് കയ്യിൽ കരുതിയ ആറിഞ്ച് നീളമുള്ള കത്തിയെടുത്ത് മുപ്പത്കാരനായ യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓഫ്‌ലൈസൻസ് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ വംശജനായ യുവാവും കടയിലെത്തിയ മറ്റ് കസ്റ്റമര്മാരും നോക്കി നിൽക്കവേയാണ് കൊലപാതകം നടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more