1 GBP = 103.85
breaking news

നടനരാജമാണിക്യം @ 70

നടനരാജമാണിക്യം @ 70

മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ… മമ്മൂട്ടി….അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാ​ഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ.

അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബർമതി, ദേവലോകം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാൻ ഒൻപത് വർഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യപ്രതിഭയ്ക്ക്. 1980 ലെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആ വർഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയർന്നു.

ഒരു കലാഘട്ടത്തിൽ പുറന്ന മമ്മൂട്ടി ചിത്രങ്ങൾക്കെല്ലാം സമാന ഫോർമാറ്റ് ആയിരുന്നു. അത്തരം ചിത്രങ്ങൾക്ക് ലഭിച്ച പേരാണ് കുട്ടി- പെട്ടി- മമ്മൂട്ടി. പലപ്പോഴും മുന്നോ നാലോ വയസ് പ്രായമായ കുട്ടിയുടെ പിതാവായി വലിയ ഉദ്യോ​ഗസ്ഥനായിട്ടാണ് ഈ ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രം. സമ്പന്നതയെ പ്രതിനിധീകരിക്കാൻ ബ്രൗൺ നിറത്തിലുള്ള പെട്ടിയും. അത്തരം സ്റ്റീരിയോടൈപ്പ് വേഷങ്ങളിൽ നിന്ന് മമ്മൂട്ടി പുറത്ത് വരുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ്. തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷമുള്ള അത്യു​ഗ്രൻ താരോദയം !

1987 ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടന്റെ താരോദയം സംഭവിക്കുന്നത്. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജി.കെ കൃഷ്ണമൂർത്തിയെന്ന പത്രാധിപരാതി മമ്മൂട്ടിയെത്തിയത് വിസ്മയത്തോടെയും ആവേശത്തോടെയുമല്ലാതെ മലയാളികൾക്ക് ഓർക്കാൻ സാധിക്കില്ല. അക്കാലത്തെ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ന്യൂ ഡൽഹി. 2.5 കോടി രൂപയാണ് സിനിമ അന്ന് വാരിയത്.

പിന്നീട് മമ്മൂട്ടി യു​ഗമായാണ് മലയാള സിനിമയെ അടയാളപ്പെടുത്തിയത്. ന്യൂ ഡൽഹി ഇറങ്ങിയ അതേ വർഷം തന്നെ തനിയാവർത്തനമെന്ന മറ്റൊരു ഹിറ്റ്. തൊട്ടടുത്ത വർഷം, 1988 ൽ ഒരു സിബിഐ ഡയറിക്കുറുപ്പിൽ തുടങ്ങി സിബിഐ സിനിമാ സീരീസ്.മമ്മൂട്ടി സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രമായി നാല് സിനിമകളിൽ അഭിനയിച്ചു. 1988 ലെ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ തുടങ്ങിയ ഈ സീരീസ്, 1989 ലെ ജാ​ഗ്രതയും, 2004 ലെ സേതുരാമയ്യർ സിബിഐയും പിന്നിട്ട് 2005 ലെ നേരറിയാൻ സിബിഐയിലാണ് അവസാനിച്ചത്.

1994 മുതൽ 2000 വരെയുള്ള വർഷങ്ങളിലാണ് ദ കിം​ഗ്, ഭൂതകണ്ണാടി, അംബേദ്കർ പോലുള്ള ചിത്രങ്ങൾ ഉണ്ടാകുന്നത്.

2000 എന്ന പുതിയ നൂറ്റാണ്ട് മമ്മൂട്ടി ആരംഭിക്കുന്നത് ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുട വീട് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മലയാളികളുടെ പ്രയപ്പെട്ട അറക്കൽ മാധവനുണ്ണിയായി വല്യേട്ടനിലൂടെ മമ്മൂട്ടി എത്തി. 2001 ൽ ദുബായ്, 2002 ൽ ക്രോണിക് ബാച്ലർ, 2004 ൽ കാഴ്ച എന്നീ ചിത്രങ്ങളും ഈ സമയത്ത് മലായള സിനിമയക്ക് ലഭിച്ചു. 2005 ലാണ് മലയാളികളെ കലിപ്പ് കേറ്റി ബ്ലോക്ക്ബസ്റ്റർ ഹിറ്റായ രാജമാണിക്യം പിറവികൊള്ളുന്നത്. ഈ കാലഘട്ടത്തിൽ തന്നെ ഇൻസ്പെക്ടർ ബൽറാം, ബി​ഗ് ബി, ഒരേ കടൽ പോലുള്ള ചിത്രങ്ങളിലും അഭിനയിച്ചു.

ഹാസ്യവും നന്നായി വഴങ്ങുന്ന നടനാണ് മമ്മൂട്ടി. കാർണിവലിലെ പാന്റ് കീറി പോകുന്ന രം​ഗം മലയാളികളെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. പിന്നീട് രാജമാണിക്യം, അണ്ണൻ തമ്പി, തുറുപ്പ് ​ഗുലാൻ, കോട്ടയം കുഞ്ഞച്ചൻ, പ്രാഞ്ചിയേട്ടൻ ആറ് ദി സെയ്ന്റ്, അഴകിയ രാവണൻ, മനു അങ്കിൾ, തൊമ്മനും മക്കളും എന്നിങ്ങനെ ഈ ശ്രേണിയിലുള്ള ചിത്രങ്ങൾ നീളുന്നു…മലയാളത്തിൽ മാത്രം ആ നടനവൈഭവം ഒതുങ്ങിയില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇം​ഗ്ലീഷ് എന്നീ ഭാഷകളിലും മമ്മൂട്ടി കഴിവ് തെളിയിച്ചു. മണി രത്നത്തിന്റെ തളപതിയിൽ രജനി-മമ്മൂട്ടി കോമ്പോ ദക്ഷിണേന്ത്യയെ ഒന്നടങ്കം ആവേശം കൊള്ളിച്ചു. രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അസാധ്യ പ്രകടനത്തിന് മുന്നിൽ താരലോകം ശിരസ് താഴ്ത്തി നമിച്ചു.

മലയാളത്തിലെ ഹിറ്റ് സീരിയലായ ജ്വാലയായി നിർമിച്ചത് മമ്മൂട്ടിയടെ മെ​ഗാബൈറ്റ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയായിരുന്നു. മമ്മൂട്ടി സഹസ്ഥാപകനായി പ്രവർത്തിച്ചിരുന്ന കാസിനോയാണ് നാടോടിക്കാറ്റ്, ​ഗാന്ധി ന​ഗർ സെക്കൻഡ് സ്ട്രീറ്റ് അടക്കമുള്ള ചിത്രങ്ങൾ നിർമിച്ചത്.ജീവകാരുണ്യ പ്രവർത്തനത്തിലും മമ്മൂട്ടി മറ്റെല്ലാവർക്കും മാതൃകയായി. പെയ്ൻ ആറ് പാലിയേറ്റിവ് കെയർ സൊസൈറ്റിയിലൂടെ നിരവധി പേർക്ക് തണലായി. സ്ട്രീറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ​ഗുഡ് വിൽ അമ്പാസിഡറായി പ്രവർത്തിച്ചു. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ പദ്ധതിയായ കാഴ്ചയ്ക്ക് രൂപം നൽകി. ഇതിലൂടെ നിർധനരായ കുട്ടികൾക്ക് സൗജന്യമായി കണ്ണടൾ ലഭിച്ചു.

ഭാര്യ സുൽഫത്ത്. മകൻ ദുൽഖർ സൽമാനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ ലോകത്ത് എത്തി. ഭാര്യ അമാൽ. ഒരു മകളും ഉണ്ട് മമ്മൂട്ടിക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more