1 GBP = 104.05

വികസ്വര രാജ്യങ്ങളിലെ പരമ്പരാഗത കൃഷി സംരക്ഷണത്തിനുള്ള യു കെ ഗവണ്മെന്റിന്റെ പദ്ധതി കേരളത്തിലെത്തിക്കാൻ ശ്രമിക്കുമെന്ന് മാമ്മൻ ഫിലിപ്പ്

വികസ്വര രാജ്യങ്ങളിലെ പരമ്പരാഗത കൃഷി സംരക്ഷണത്തിനുള്ള യു കെ ഗവണ്മെന്റിന്റെ പദ്ധതി കേരളത്തിലെത്തിക്കാൻ ശ്രമിക്കുമെന്ന് മാമ്മൻ ഫിലിപ്പ്

കെപിസിസി ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാമന്‍ ഫിലിപ്പ് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. പരമ്പരാഗത കൃഷി രീതി അവലംബിക്കുന്ന വികസ്വര രാജ്യങ്ങളിലെ കർഷകരെ സഹായിക്കാനുള്ള യു കെ ഗവണ്മെന്റിന്റെ അന്താരാഷ്‌ട്ര വികസന സമിതിയുടെ സഹായം ഹരിത സമൃദ്ധിയിലൂടെ കർഷക കൂട്ടായ്മയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുമെന്ന് മാമ്മൻ ഫിലിപ്പ് പറഞ്ഞു.

യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൻസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാമ്മൻ ഫിലിപ്പിനെ ആദരിക്കാനായി ചേർന്ന യോഗത്തില്‍ ബ്ലോക്ക് കോഓർഡിനേറ്റർ സനോജ് വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.കെ. റോയ്സൺ, അശോക് ഗോപിനാഥ്, രാജൻ ചേക്കുളത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മ ഷാജൻ, ജിജി ചെറിയാൻ മാത്യു, ടോണി വട്ടംപറമ്പിൽ, ജോസ് പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കാർഷിക വിളകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണനത്തിന് നൂതനമാർഗം കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more