1 GBP = 103.12

മമതാ ബാനർജിക്ക് നിർണായകം; ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മമതാ ബാനർജിക്ക് നിർണായകം; ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നിർണായകമായ ഭവാനിപൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ബിജെപിയുടെ പ്രിയങ്ക തീബ്രെവാൾ ആണ് ഇവിടെ മമതാ ബാനർജിയുടെ പ്രധാന എതിരാളി. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ തന്നെ ഫലസൂചനകൾ പുറത്തുവരുമെന്നാണ് ഇപ്പോഴത്തെ വിവരം.

മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂൽ കൃഷിമന്ത്രി ശോഭൻദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപ്പൂരിൽ മത്സരിച്ചത്.

രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂർ. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഫലവും ഇന്ന് പുറത്തുവരും. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടർമാരാണുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more