1 GBP = 103.38

മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ഈ-ലേലത്തില്‍ വിറ്റു

മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ഈ-ലേലത്തില്‍ വിറ്റു

വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ സ്വന്തമാക്കിയതായി ന്യൂഡല്‍ഹിയിലെ ചൗധരി ഏവിയേഷന്‍ കമ്പനി. ബംഗളൂരുവിലെ ഡെപിറ്റ് റിക്കവറി ട്രിബ്യൂണലിന്റെ മേല്‍നോട്ടത്തിലായിരുന്നു ലേലം നടന്നത്. ഓണ്‍ലൈന്‍ ലേലമാണ് നടന്നത്. എന്നാല്‍ ഇത്തരമൊരു ഓണ്‍ലൈന്‍ ലേലത്തെ കുറിച്ച് ട്രിബ്യൂണല്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.

”ഒരു ഹെലികോപ്റ്ററിന് 4.37 കോടി രൂപ വിലയില്‍, 8.75 കോടി രൂപക്ക് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ തങ്ങളുടെ കമ്പനി വാങ്ങിയിരിക്കുന്നു” വെന്ന് ചൗധരി ഏവിയേഷന്‍ ഡയറക്ടര്‍ സത്യേന്ദ്ര സെഹ്റാവത് പറഞ്ഞു. മൂന്ന് വന്‍ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഒരു ഹെലികോപ്റ്ററിന് 1.75 കോടിയാണ് കുറഞ്ഞ വിലയായി നിശ്ചയിച്ചിരുന്നത്.

2007-2013 കാലഘട്ടങ്ങളില്‍ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് എടുത്ത ലോണുകള്‍‌ തിരിച്ചടയ്ക്കാതായതിനെ തുടര്‍ന്ന്, കമ്പനിക്കെതിരെ 2013ല്‍ കേസ് ഫയല്‍ ചെയ്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടിയാണ് ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചത്. 5 സീറ്റുകളുള്ള യൂറോകോപ്റ്റര്‍ ബി 155 ഹെലികോപ്റ്ററുകള്‍ക്ക് പത്ത് വര്‍ഷം പഴക്കമുണ്ട്. പക്ഷേ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ് ഇവ രണ്ടും. മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടിലാണ് ഇവ ഇപ്പോഴുള്ളത്. 2013ലാണ് ഇവ അവസാനം പറന്നത്.

ചാര്‍ട്ടേഡ്‌ സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുകയെന്ന് ചൗധരി ഏവിയേഷന്‍സ് അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ന്യൂഡല്‍ഹിയിലെ പ്രമുഖ എയര്‍ആംബുലന്‍സ്, ഗ്രൗണ്ട് ഓപ്പറേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ചൗധരി ഏവിയേഷന്‍സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more