1 GBP = 103.12

‘തന്റെ കയ്യില്‍ ആകെയുള്ളത് 16,440 രൂപ’; സ്വത്ത് വിവരം വെളിപ്പെടുത്തി വിജയ് മല്യ

‘തന്റെ കയ്യില്‍ ആകെയുള്ളത് 16,440 രൂപ’; സ്വത്ത് വിവരം വെളിപ്പെടുത്തി വിജയ് മല്യ

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് അടക്കാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്ത്. തന്റെ കയ്യില്‍ ആകെയുള്ളത് 16,440 രൂപ മാത്രമാണെന്നും 12.6 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും മല്യ വ്യക്തമാക്കി.

വിദേശത്ത് മൊത്തം 52 ലക്ഷം ഡോളറിന്റെ നിക്ഷേപം തനിക്കുണ്ട്. തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പുമായി അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും മല്യ കോടതിയെ അറിയിച്ചു. എന്നാല്‍, മല്യ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടി ഹാജരായ ജനറല്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുകയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്നും ഈ സാഹചര്യത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നത് പിന്‍വലിക്കണമെന്നുമായിരുന്നു മല്യയുടെ ആവശ്യം. രാജ്യത്തും വിദേശത്തുമുള്ള മുഴുവന്‍ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കികൊണ്ടുള്ള സത്യവാങ്മൂലം ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി മല്യയോട് ആവശ്യപ്പെട്ടു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more