1 GBP = 103.92

മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ആശങ്കാജനകം; സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു: ഇന്ത്യ

മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ആശങ്കാജനകം; സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു: ഇന്ത്യ

ന്യൂഡല്‍ഹി: മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ. ദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ആശങ്കാജനകമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി. മാലിദ്വീപിലേക്ക് നയതന്ത്ര പ്രതിനിധിയേയും സൈന്യത്തേയും അയക്കണമെന്ന് ഇന്ത്യയോട് മാലിദ്വീപിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനും സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഒരാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മൗമൂന്‍ ഗയൂമിനെ അറസ്റ്റ് ചെയ്തിരുന്നു. സൈന്യം സുപ്രീം കോടതി വളയുകയും ചീഫ് ജസ്റ്റിസിനെ അടക്കം അറസ്റ്റ് ചെയ്തതായും വാര്‍ത്തകളുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇടപെടണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടത്. മാലിദ്വീപില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നഷീദ്. ജഡ്ജുമാരേയും മുന്‍ പ്രസിഡന്റിനേയും മോചിപ്പിക്കുന്നതിന് ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more