1 GBP = 103.16

മാലദ്വീപ്​ പ്രതിസന്ധി പരിഹരിക്കാൻ സൗഹൃദ രാഷ്​ട്രങ്ങൾ ഇടപെടണമെന്ന്​ പ്രസിഡൻറ്​ അബ്​ദുല്ല യമീൻ

മാലദ്വീപ്​ പ്രതിസന്ധി പരിഹരിക്കാൻ സൗഹൃദ രാഷ്​ട്രങ്ങൾ ഇടപെടണമെന്ന്​ പ്രസിഡൻറ്​ അബ്​ദുല്ല യമീൻ

മാലെ: മാ​ല​ദ്വീപ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സൗഹൃദരാഷ്​ട്രങ്ങൾ ഇടപെടണമെന്ന്​ പ്രസിഡൻറ്​ അബ്​ദുല്ല യമീൻ. നയതന്ത്ര പ്രതിനിധികളെ ചൈന, പാകിസ്​താൻ, സൗദി അറേബ്യ എന്നീ രാഷ്​ട്രങ്ങളിലേക്ക്​ അയച്ച്​ രാജ്യത്തെ നിലവിലെ അവസ്​ഥ വിവരിക്കാനും സഹായമഭ്യർഥിക്കാനുമാണ്​ പ്രസിഡൻറി​​െൻറ തീരുമാനം.

മാലദ്വീപിലെ പ്രതിസന്ധി ഇന്ത്യ സൈനിക ഇട​​െപടലിലൂടെപരിഹരിക്കണമെന്ന്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ് ആവശ്യപ്പെട്ടിരുന്നു. എ​ന്നാ​ൽ, പ്ര​ശ്​​നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സൈ​നി​ക ഇ​ട​പെ​ട​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം. അതിനു പിറകെയാണ്​ ചൈന, പാക്​, സൗദി എന്നീ രാജ്യങ്ങളു​െട സഹായം തേടാൻ പ്രസിഡൻറ്​ യമീൻ തീരുമാനിച്ചത്​.

എന്നാൽ ചൈ​ന​യെ എ​തി​ർ​ത്ത ന​ശീ​ദ്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും വ്യ​ക്ത​മാ​ക്കിയിരുന്നു. മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​യൂ​മി​നെ​യും ജ​ഡ്​​ജി​മാ​രെ​യും മോ​ചി​പ്പി​ക്കാ​ൻ​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​​െൻറ ഇ​ട​പെ​ട​ൽ കൂ​ടി​യേ തീ​രൂ. ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ മാ​ല​ദ്വീ​പ്​ ക്രി​യാ​ത്​​മ​ക​മാ​യാ​ണ്​ കാ​ണു​ന്ന​ത്. അ​വ​ർ വ​ന്ന്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു തി​രി​ച്ചു​പോ​കും. സ​ഹാ​യി​ക്കാ​നാ​ണ്​ അ​വ​ർ വ​രു​ന്ന​തെ​ന്നും രാ​ജ്യം കൈ​യേ​റാ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 1988ലും ​അ​ന്ന​ത്തെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ബ്​​ദു​ൽ ഗ​യൂ​മും അ​ട്ടി​മ​റി​ശ്ര​മം ചെ​റു​ക്കാ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇന്ത്യ സഹായിക്കുകയും ചെയ്​തു.

മേ​ഖ​ല​യി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ചൈ​ന​യു​ടെ നീക്കം ത​ട​യാ​നും ഇ​ന്ത്യ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ന​ശീ​ദി​​​െൻറ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക്ക്​ ഇ​ന്ത്യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

പ്രസിഡൻറ്​ യമീ​​െൻറ ശത്രു​േചരിയിലുള്ള മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​നു​ള്ള വി​ധിയെ തു​ട​ർ​ന്ന്​ ഇൗ​മാ​സം ഒ​ന്നി​നാ​ണ്​​ മാ​ല​ദ്വീ​പി​ൽ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. വി​ധി ന​ട​പ്പാ​ക്കാ​ൻ യ​മീ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ല്ല. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​ക​യും സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​നെ​യും ജ​ഡ്​​ജി​യെ​യും സൈ​ന്യം അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മാ​ല​ദ്വീ​പ്​ ഉ​ന്ന​ത​കോ​ട​തി​യി​ലെ മൂ​ന്നം​ഗ ജ​ഡ്​​ജി​മാ​രു​ടെ പാ​ന​ൽ വി​ധി​പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ച്ച​ത്. സു​പ്രീം​കോ​ട​തി ഇ​പ്പോ​ഴും സൈ​ന്യ​ത്തി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ല്ല സ​ഇൗ​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more