1 GBP = 103.95

കാണാതായ മലേഷ്യൻ വിമാനം മനപ്പൂർവം കടലിൽ ഇടിച്ചിറക്കി​യതാണെന്ന് റിപ്പോർട്ട്

കാണാതായ മലേഷ്യൻ വിമാനം മനപ്പൂർവം കടലിൽ ഇടിച്ചിറക്കി​യതാണെന്ന് റിപ്പോർട്ട്

ക്വാലാലംപൂർ: എട്ട് വർഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനം എം.എച്ച് 370 മനപ്പൂർവം കടലിൽ ഇടിച്ചിറക്കിയതാണെന്ന് റിപ്പോർട്ട്. 25 ദിവസം മുമ്പ് കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് വിദഗ്ധർ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. മഡഗാസ്‌കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് വിമാന അവശിഷ്ടങ്ങൾ ലഭിച്ചത്. മത്സ്യത്തൊഴിലാളി പ്രധാന്യമറിയാതെ വിമാന അവിശിഷ്ടങ്ങൾ സൂക്ഷിക്കുകയായിരുന്നു.

വിമാനം മനപ്പൂർവം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.ബ്രിട്ടീഷ് എൻജിനയറായ റിച്ചാർഡ് ഗോഡ്ഫ്രേയും എം.എച്ച് 370ന്റെ അവശിഷ്ടങ്ങൾ തെരയുന്ന ബാലിൻ ഗിബ്സൺ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്റെ ലാൻഡിങ് ഗിയർ, ഡോറിന്റെ ഭാഗങ്ങളിൽ എന്നിവയിൽ ഉണ്ടായിരിക്കുന്ന പൊട്ടലുകളും പോറലുകൾ എന്നിവയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്ന് ബ്രിട്ടീഷ് എൻജിനീയർ റിച്ചാർഡ് ഗോഡ്​ഫ്രേ പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. കടലിൽ ഇടച്ചിറങ്ങുന്നതോടെ പൂർണമായും ഛിനനഭിന്നമാകുമെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമം പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് വിദഗ്ധരുടെ നിഗമനം.

ഡോറിന് മുകളില്‍ കാണപ്പെടുന്ന നാല് അര്‍ധ സമാന്തര പിളര്‍പ്പുകള്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിന്റെ ഫലമായുണ്ടായതാണ് എന്ന അനുമാനമാണ് വിമാനം ഇടിച്ചിറക്കിയതാണെന്ന നിഗമനത്തില്‍ വിദഗ്ധരെ എത്തിച്ചിരിക്കുന്നത്. വിമാനത്തെ പൂര്‍ണമായും പിളര്‍ക്കാനുതകുന്ന വിധത്തിലും വിമാനം വൈകാതെ മുങ്ങുന്ന വിധത്തിലുമുള്ള വിമാനത്തിന്റെ ലാന്‍ഡിങ് ഇക്കാര്യം സ്ഥിരീകരിക്കുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വെള്ളത്തിലെ അടിയന്തര ലാന്‍ഡിങ്ങിന്റെ സാഹചര്യത്തില്‍ ലാന്‍ഡിങ് ഗിയര്‍ താഴ്ത്താറില്ലെന്നും അങ്ങനെ ചെയ്യുന്നത് വിമാനം പല കഷണങ്ങളായി നുറുങ്ങുന്നതിനും വിമാനം വേഗത്തില്‍ മുങ്ങിത്താഴുന്നതിനും ഇടയാക്കും. ഇത് ഏതെങ്കിലും വിധത്തിലുള്ള യാത്രക്കാരുടെ രക്ഷപ്പെടല്‍ തടസപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു.

ക്വാലാലംപൂരിൽ നിന്നും ചൈനയിലെ ബീജിങ്ങിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് കരുതപ്പെടുന്നത്. 227 യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നു. മലേഷ്യന്‍ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. ഷാ മനഃപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തുകയായിരുന്നു എന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more