1 GBP = 104.25
breaking news

കുരിശ് മരണത്തെ അനുസ്മരിച്ച് പതിനായിരങ്ങള്‍ മലയാറ്റൂര്‍ മലകയറി

കുരിശ് മരണത്തെ അനുസ്മരിച്ച് പതിനായിരങ്ങള്‍ മലയാറ്റൂര്‍ മലകയറി

കൊച്ചി: ദു:ഖവെളളി ദിനത്തില്‍ ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിച്ച് പതിനായിരങ്ങള്‍ മലയാറ്റൂര്‍ മലകയറി. വിശുദ്ധവാരത്തില്‍ കുരിശ് മല കയറാന്‍ ഇടമുറിയാത്ത ഭക്തജന പ്രവാഹമാണ്.

ക്രിസ്തുദേവന്‍ കുരിശും ചുമന്ന് കാല്‍വരിയിലേയ്ക്ക് നടത്തിയ യാത്രയെ അനുസ്മരിച്ച് മലയാറ്റൂരിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹമാണ്. അന്‍പത്തിയൊന്ന് ദിവസത്തെ നോമ്പ് നോറ്റാണ് വിശ്വാസികള്‍ മലയാറ്റൂര്‍ പൊന്‍കുരിശ് ദര്‍ശിക്കാന്‍ എത്തുന്നത്.

യേശുവിന്റെ കുരിശ് മരണത്തെ അനുസ്മരിച്ച് വലിയ മരക്കുരിശുകള്‍ ചുമന്നെത്തുന്ന തീര്‍ത്ഥാടകര്‍ നിരവധിയാണ്. പീഡാനുഭവത്തെ അനുസ്മരിച്ച്, തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ ഈ മണ്ണില്‍ എത്തുന്നതോടെ പാപമോചനമെന്നാണ് വിശ്വാസം. ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിപ്പിക്കുന്ന 14 ഇടങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയാണ് വിശ്വാസികളുടെ യാത്ര.

മലയാറ്റൂര്‍ തീര്‍ത്ഥാടനം കണക്കിലെടുത്ത് അങ്കമാലിയില്‍ ട്രയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും അധിക സര്‍വ്വീസ് നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more