1 GBP = 105.19
breaking news

പ്ലിമൗത്തിൽ കടലിൽ മലയാളി യുവാവ് നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചു….

പ്ലിമൗത്തിൽ കടലിൽ മലയാളി യുവാവ് നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചു….

പ്ലിമൗത്ത്:- ഗൾഫിൽ നിന്നും ആറു മാസം മുൻപ് യുകെയിലെ പ്ലിമൗത്തിൽ ജോലിക്കായി എത്തിയ മലയാളി യുവാവ് നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചു. വാരാന്ത്യത്തിൽ നല്ല കാലാവസ്ഥയായതിനാൽ കൂട്ടുകാരൊത്ത് ബീച്ചിൽ കടലിൽ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂർ പരേതനായ വല്ലിട്ടായിൽ രാജൻ യശോദ ദമ്പതികളുടെ മകൻ രാകേഷ് കല്ലിടയിലിനാണ് ദാരുണ അന്ത്യം സംഭവിച്ചത്.    കടലിൽ നീന്താനിറങ്ങിയിട്ട് എറെ നേരമായി കാണാതെ വന്നതിനെ തുടർന്ന് കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്നെെത്തിയ കോസ്റ്റ് ഗാർഡ് സംഘം നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടനെ തന്നെ പ്ലിമൗത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടൽച്ചുഴിയിൽ പെട്ടതായാണ് വിവരം ലഭിക്കുന്നത്. നീന്തലിന് സുരക്ഷിതമല്ലാത്ത കടൽ തീരമായിട്ടാണ് പ്ലിമൗത്ത് ബീച്ച് പറയപ്പെടുന്നത്.

നാട്ടിലാണ് രാകേഷിൻ്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം. ഭാര്യ ഷാരോൺ രാകേഷ് ഹോമിയോ ഡോക്ടറാണ്.രാജ് ആര്യൻ (11), ഗീതം വീർ (7), അതിഥി വേദ (4) എന്നിവരാണ് മക്കൾ. നേരത്തേ ഗൾഫിലായിരുന്ന രാകേഷ്, ദുബായിയിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റൽ അടക്കം വിവിധ ഹോസ്പിറ്റലുകളിൽ  ജോലി ചെയ്തിട്ടുണ്ട്. പ്ലിമൗത്ത് ഹോസ്പിറ്റലിൽ റേഡിയോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു.

രാകേഷിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more