ബ്രിസ്റ്റോള്‍- ബ്രിസ്റ്റോള്‍ സ്‌കൂളുകളില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ ഗംഭീര വിജയം മലയാളി സമൂഹത്തിനു മുഴുവന്‍ അഭിമാനമായിരിക്കുകയാണ്.
പ്രസിദ്ധമായ ജോണ്‍ കാബട്ട് സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അലന്‍സോ ജോസ് കല്ലറച്ചുള്ളിയാണ് ഈ നേട്ടം കൈവരിച്ച കൊച്ചുമിടുക്കന്‍. കൗണ്‍സിലര്‍മാരുടെയിടയില്‍ നിന്നും യൂത്ത് മേയര്‍ സ്ഥാനത്തേയ്ക്ക് നടന്ന മത്സരത്തില്‍ കേവലം ഒരു വോട്ടിനാണ് സ്ഥാനം നഷ്ടമായത്. എങ്കിലും എട്ടു പേര്‍ മത്സരിച്ചതില്‍ രണ്ടാം സ്ഥാനം ലഭിച്ചത് മറ്റൊരു അംഗീകാരമാണെന്ന് അലൊന്‍സോ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കറുകുറ്റി കല്ലറച്ചുള്ളി ജോസ് -റീനാ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് അലന്‍സോ. അള്‍സന്‍സോയുടെ ഇളയ സഹോദരി കെയ്റ്റിലിന്‍ അതേ സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു .

പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയ ജോസും കുടുംബവും ഇപ്പോള്‍ ബ്രിസ്റ്റോളില്‍ ഫിഷ്പോണ്ട്‌സില്‍ സ്ഥിരതാമസമാണ്. സമീപ ഇടവകയായ സെന്റ് ജോസഫ് കാത്തലിക് പള്ളിയുടെ ക്വയറില്‍ ഗിത്താറിസ്റ്റുമാണ് അലന്‍സോ. മലയാളി സമൂഹത്തില്‍ നിന്നും ആദ്യമായി ഈ സ്ഥാനത്തെത്തുന്ന അലന്‍സോയുടെ വിജയത്തില്‍ സന്തോഷം പങ്കിടുന്നതിനായി നിരവധി പേര്‍ നേരിട്ടും ഫോണിലൂടെയും കല്ലറച്ചുള്ളി കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്.
സ്‌കൂള്‍ അധ്യാപകര്‍ , ഇടവക വികാരി ഫാദര്‍ പോള്‍ വെട്ടിക്കാട്ട് , ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു , സ്‌നേഹ അയല്‍ക്കൂട്ടം പ്രസിഡന്റ് റോണി എബ്രഹാം , ഹില്‍ഫീല്‍ഡ് വാര്‍ഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പ്രസാദ് ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചവരില്‍ പെടുന്നു .
click on malayalam character to switch languages