1 GBP = 103.61
breaking news

വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി കെറ്ററിങില്‍ ‘മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്’ വരുന്നു…

വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി കെറ്ററിങില്‍ ‘മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്’ വരുന്നു…

നോര്‍ത്താംപ്റ്റന്‍: നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയത്തിന് തുടക്കമാവുന്നു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടകീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിയപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന കുറെ കുടുംബങ്ങള്‍ അണിചേരുന്ന ഈ അസോസിയേഷനില്‍ ഊര്‍ജ്ജ്വസ്വലരായ ചെറുപ്പക്കാര്‍ ഇതിന്റെ നേതൃത്വനിരയില്‍ അണിചേരും. എല്ലാവരുടെയും അനുഗ്രഹാശിസ്സോടെ തുടക്കം കുറിക്കുവാന്‍ പോകുന്ന ഈ അസോസിയേഷന്റെ ഉത്ഘാടനം ഉടനെ നടത്തുന്നതാണ്.

ഈ അസോസിയേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ [email protected] എന്ന ഇമെയില്‍ അഡ്രസില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിശദമായ വാര്‍ത്ത വരും ദിവസങ്ങളില്‍…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more