1 GBP = 101.13

ക്രിസ്തുമസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു; മലയാളം കുര്‍ബാന 17 ശനിയാഴ്ച , ക്രിസ്തുമസ് സംഗമം ഡിസംബര്‍ 26 തിങ്കളാഴ്ച….

ക്രിസ്തുമസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു; മലയാളം കുര്‍ബാന 17 ശനിയാഴ്ച , ക്രിസ്തുമസ് സംഗമം ഡിസംബര്‍ 26 തിങ്കളാഴ്ച….

സന്ദര്‍ലാന്‍ഡ്: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായി ഭവന സന്ദര്‍ശനത്തിന് ശേഷം ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കാ സമൂഹം ഡിസംബര്‍ 17 ശനിയാഴ്ച നടക്കുന്ന മലയാളം കുര്‍ബാനയും ഡിസംബര്‍ 26 തിങ്കളാഴ്ച നടക്കുന്ന ക്രിസ്തുമസ് സംഗമവും ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്. ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കുന്ന സംഗമത്തില്‍ സെ. ജോസഫ്സ് ചര്‍ച്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും . ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും . ഈ സ്‌നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. പുതുവര്‍ഷത്തെ പ്രാര്‍ത്ഥനകളോടെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7.30 നു തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെ സമാപിക്കുന്നു. പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

മലയാളം കുര്‍ബാന: ഡിസംബര്‍ 17 ശനി , 11.00 am @ സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, SR4 6HP

പുതുവര്‍ഷ ദിവ്യബലി – ഡിസംബര്‍ 31 ശനി , 11.45 pm @ സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, SR4 6HP

ക്രിസ്തുമസ് സംഗമം : ഡിസംബര്‍ 26 തിങ്കള്‍ 5.30 pm മുതല്‍ @ സെ. ജോസഫ്‌സ് , പാരിഷ് സെന്റര്‍, സന്ദര്‍ലാന്‍ഡ്, SR4 6HP

വാര്‍ത്ത : മാത്യു ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more