1 GBP = 104.21

മലയാളം മിഷൻ യുകെ ചാപ്റ്ററിന് വിപുലമായ കർമ്മ പദ്ധതികൾ; യുകെ ചാപ്റ്ററിന് കീഴിൽ നാല് മേഖലകൾ; സുപ്രധാന തീരുമാനങ്ങളുമായി പ്രഥമ ദേശീയ നിർവ്വാഹക സമിതിയോഗം സമാപിച്ചു….

മലയാളം മിഷൻ യുകെ ചാപ്റ്ററിന് വിപുലമായ കർമ്മ പദ്ധതികൾ; യുകെ ചാപ്റ്ററിന് കീഴിൽ നാല് മേഖലകൾ; സുപ്രധാന തീരുമാനങ്ങളുമായി പ്രഥമ ദേശീയ നിർവ്വാഹക സമിതിയോഗം സമാപിച്ചു….

പി ആർ ഓ, മലയാളം മിഷൻ യുകെ
കവൻട്രി: മലയാളം മിഷൻ യുകെ ചാപ്റ്റർ ദേശീയ നിർവ്വാഹക സമിതിയുടെ പ്രഥമയോഗം കവൻട്രിയിൽ ചേർന്നു. ദേശിയ കോർഡിനേറ്റർ ശ്രീ:മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ,മലയാള ഭാഷാ പ്രവർത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലെയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കർമ്മ പദ്ധതികൾ തയ്യാറാക്കി.യു.കെയിലെ ഏറ്റവും വലിയ സപ്പ്ളിമെന്ററി വിദ്യാഭ്യാസ ശ്രുംഖല ആകുക എന്നതാണ് മലയാളം മിഷൻ യു.കെ ലക്‌ഷ്യം വെയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്‌തവാക്യം യാഥാർഥ്യമാക്കുന്നതിനു വേണ്ടി , കേരള സർക്കാർ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിജയപഥത്തിൽ എത്തിക്കാൻ യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് ശ്രീ:മുരളി വെട്ടത്ത് അഭ്യർത്ഥിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കുവാൻ നാല് മേഖലകളും, വിവിധങ്ങളായ സബ് കമ്മിറ്റികളെയും അതിന്റെ ചുമതലക്കാരെയും യോഗം ചുമതലപ്പെടുത്തി.

മേഖലകൾ
സൗത്ത് ഈസ്റ്റ് & സൗത്ത് വെസ്റ്റ് (കെന്റ്, ലണ്ടൻ ഹീത്രു തുടങ്ങിയ പ്രദേശങ്ങൾ)- കോർഡിനേറ്റേഴ്‌സ് :മുരളി വെട്ടത്ത്, ബേസിൽ ജോൺ, സി എ ജോസഫ്, ഇന്ദുലാൽ, ശ്രീജിത്ത് ശ്രീധരൻ, സുജു ജോസഫ്

മിഡ്‌ലാൻഡ്‌സ് – കോർഡിനേറ്റേഴ്‌സ് : എബ്രഹാം കുര്യൻ ,സ്വപ്ന പ്രവീൺ

നോർത്തേൺ ഐർലാൻഡ്, നോർത്ത് ഈസ്റ്റ് & സ്‌കോട്ലാൻഡ് -:ജയപ്രകാശ്

നോർത്ത് വെസ്റ്റ് & വെയിൽസ് – : ജാനേഷ് നായർ

സബ് കമ്മിറ്റികൾ

മലയാളം മിഷൻ കലാ-സാഹിത്യ സമിതി-മുരളി വെട്ടത്ത്,ജാനേഷ്,സി.എ.ജോസഫ്,സുജു ജോസഫ്,ബേസിൽ ജോൺ,ജയപ്രകാശ്

ലെയ്സൺ കമ്മറ്റി -മുരളി വെട്ടത്ത് & സ്വപ്നാ പ്രവീൺ

സ്റ്റാർട്ട് അപ്പ് ഹെല്പ് കമ്മിറ്റി -എബ്രഹാം കുര്യൻ,സി.എ.ജോസഫ്,ബേസിൽ ജോൺ,ശ്രീജിത്ത് ശ്രീധരൻ,ഇന്ദുലാൽ,ജാനേഷ്

മലയാളം മിഷൻ സർക്കാർ ഏകോപനം -ജയപ്രകാശ്,ജാനേഷ്,ഇന്ദുലാൽ

പബ്ലിക് റിലേഷൻസ്(പി ആർ ഓ) – സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ്

മലയാളം മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഡയറക്റ്റർ സുജാ സൂസന്റെ നേതൃത്വത്തിൽ യു.കെ സന്ദർശിക്കുന്ന സാംസ്‌കാരിക നായകൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പ്പിക്കാനുള്ള ചുമതല ജാനേഷ് നായരേ യോഗം ചുമതലപ്പെടുത്തി. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ അറിയുന്നതിനും വിവിധ മേഖലകളിൽ സ്കൂളുകൾ ആരംഭിക്കുന്നതിന് മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടുന്നതിനും [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more