1 GBP = 103.92

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഉത്ഘാടനം മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിച്ചു; യുക്മയെ പ്രതിനിധീകരിച്ച് സി എ ജോസഫും സുജു ജോസഫും അഡ്‌ഹോക്ക് കമ്മിറ്റിയില്‍

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഉത്ഘാടനം മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിച്ചു; യുക്മയെ പ്രതിനിധീകരിച്ച് സി എ ജോസഫും സുജു ജോസഫും അഡ്‌ഹോക്ക് കമ്മിറ്റിയില്‍

ലണ്ടന്‍: മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഉത്ഘാടനം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉത്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ എം എ യു കെ ആസ്ഥാന മന്ദിരത്ത് നടന്ന ചടങ്ങിലാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനം യുകെ മലയാളികള്‍ക്കായി സമര്‍പ്പിച്ചത്. മന്ത്രിയോടൊപ്പം എം എല്‍ എമാരായ ശ്രീ പ്രദീപ് കുമാര്‍, അഡ്വ എം ഉമ്മര്‍, കെ കൃഷ്ണന്‍ കുട്ടി, അഡ്വ സണ്ണി ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. പ്രവാസികളായ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായി മലയാളം മിഷന്‍ മാറണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ശ്രീ മുരളി വെട്ടത്ത് ചീഫ് കോര്‍ഡിനേറ്ററായുള്ള പത്തംഗ കമ്മിറ്റിയെ മന്ത്രി പ്രഖ്യാപിച്ചു. യുക്മയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സുജു ജോസെഫും യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസെഫും കമ്മിറ്റിയില്‍ അംഗങ്ങളായി. ശ്രീ ബേസില്‍ ജോണ്‍, ശ്രീ എബ്രഹാം കുര്യന്‍,
ശ്രീ ജാനേഷ് സി എന്‍, ശ്രീമതി സ്വപ്ന പ്രവീണ്‍, ശ്രീ ജയപ്രകാശ് എസ് എസ്, ശ്രീ ശ്രീജിത്ത് ശ്രീധരന്‍, ശ്രീഇന്ദുലാല്‍ സോമന്‍ തുടങ്ങിയവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍.

തിരഞ്ഞെടുത്ത 100 മലയാളം മിഷന്‍ കേന്ദ്രങ്ങളില്‍ മലയാളം ലൈബ്രറികള്‍ ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ മികച്ച മിഷന്‍ കേന്ദ്രത്തിന് ഒരു ലക്ഷം രൂപയും മികച്ച അദ്ധ്യാപകന് 50000 രൂപയും മികച്ച് വിദ്യാര്തഥിക്ക് 25000 രൂപയും അവാര്‍ഡായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ശ്രീമതി രശ്മി പ്രകാശ് ശ്രീ ജേക്കബ്ബ് കോയിപ്പള്ളി, ശ്രീ മണമ്പൂര്‍ സുരേഷ്, ശ്രീ എബ്രഹാം ജോണ്‍ തുടങ്ങിയവര്‍ ആശംസയും ശ്രീമതി സ്വപ്ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more