1 GBP = 104.00
breaking news

മലയാളം മിഷൻ യുകെ ചാപ്റ്റർ- മലയാളം ഡ്രൈവിൽ ഇന്ന് (28-11 -20) 5 പി എം ന് ‘പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാപ്രയോഗങ്ങളും’ എന്ന വിഷയത്തിൽ ഗോൾഡ് 101.3 എഫ് എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ പ്രഭാഷണം നടത്തുന്നു

മലയാളം മിഷൻ യുകെ ചാപ്റ്റർ- മലയാളം ഡ്രൈവിൽ ഇന്ന് (28-11 -20) 5 പി എം ന് ‘പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാപ്രയോഗങ്ങളും’ എന്ന വിഷയത്തിൽ ഗോൾഡ് 101.3 എഫ് എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ പ്രഭാഷണം നടത്തുന്നു

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (28-11 -20) 5 പി എം ന് യുഎഇയിലെ മലയാളികൾക്കിടയിൽ ആധികാരികമായ വാർത്ത അവതരണം കൊണ്ടും കരുത്തുറ്റ ഭാഷാ പ്രയോഗവും കൊണ്ട് ശ്രദ്ധേയയായ തൻസി ഹാഷിർ ‘പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

കഴിഞ്ഞ പത്ത് വർഷമായി ഗോൾഡ് 101.3 എഫ് എം ന്യൂസിൽ വാർത്താ സംബന്ധമായ പരിപാടികൾ കൈകാര്യം ചെയ്യുന്ന തൻസി ഹാഷിർ
ഗോൾഡ് 101.3 എഫ് എം ന്റെ ന്യൂസ് എഡിറ്ററുമാണ്.

യു എ .ഇ യിലെ സാമൂഹിക സാംസ്കാരിക സദസ്സുകളിൽ സജീവ സാന്നിധ്യവുമായ തൻസി ഹാഷിർ ഈ വർഷം കേരള നിയമസഭയിൽ വെച്ചു നടന്ന ലോക കേരള സഭയിൽ യു എ ഇ യിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു.
കോവിഡ് കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി
യു എ ഇ യിൽ രൂപീകരിച്ച നോർക്ക ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തൻസി ഹാഷിർ യു എ ഇ യിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമാണ്. കേരളത്തിലെ പ്രളയദുരിതാശ്വാസത്തിന് വേണ്ടി ദുബായിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന Together for Kerala, ദുബായിൽ നടന്ന ലോക കേരള സഭ പശ്‌ചിമേഷ്യൻ മേഖലാ സമ്മേളനം, NRK എമേർജിങ് ഓൺട്രപ്രെനേഴ്‌സ് മീറ്റ്, തുടങ്ങി കേരള സർക്കാരിന്റെ പ്രധാനപ്പെട്ട പരിപാടികൾ അവതരിപ്പിക്കുകയും യു എ ഇ യിൽ നിരവധി സാമൂഹിക സാംസ്കാരിക പരിപാടികൾ ഏകോപിപ്പിക്കുകയും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലടക്കം ഗൗരവതരമായ സാഹിത്യ-സാംസ്കാരിക ചർച്ചകൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബല്ലാത്ത പഹയൻ എന്ന പേരിൽ അറിയപ്പെടുന്ന വിനോദ് നാരായണന്റെ ചിരിയും ചിന്തയും പ്രദാനം ചെയ്ത ‘കടൽ കടന്നെത്തുന്ന മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് . അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളെയും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

നാളെ (28-11- 20) ശനിയാഴ്ച വൈകിട്ട് യുകെ സമയം 5 PM, യുഎഇ സമയം 9 PM, ഇൻഡ്യൻ സമയം 10.30 PM ലുമാണ് തൻസി ഹാഷിറിന്റെ പ്രഭാഷണം നടക്കുന്നത് . തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തക സമിതി അഭ്യർത്ഥിച്ചു.

https://www.facebook.com/MAMIUKCHAPTER/live/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more