1 GBP = 99.47
breaking news

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടി യു ഡി എഫ് സ്ഥാനാര്‍തഥിയാകും

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടി യു ഡി എഫ് സ്ഥാനാര്‍തഥിയാകും

മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുസ്!ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

ഈ മാസം 20ന് രാവിലെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റംഗമായാലും കേരളത്തിന്റെ യുഡിഎഫിന്റെ നേതൃനിരയില്‍ തന്നെ കുഞ്ഞാലിക്കുട്ടി ഇനിയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പാണക്കാടു ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്കു ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.
അതേസമയം, മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകുമെന്ന സാഹചര്യവുമുണ്ട്.

ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വരുന്ന ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 17നാണ് ഫലപ്രഖ്യാപനം. അന്തരിച്ച ഇ അഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് മലപ്പുറം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more