1 GBP = 103.95
breaking news

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം

മലപ്പുറം : കൊണ്ടോട്ടിക്ക് സമീപം വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറം കൈതക്കുണ്ടയില്‍ കണ്ണനാരി വീട്ടില്‍ അസീസ് ഭാര്യ സുനീറ മകൻ ആറുവയസുകാരൻ ഉബൈദ് എന്നിവരാണ് മരിച്ചത്.

ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.രണ്ട് മുറികളുള്ള വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതില്‍ അസീസും സുനീറയും ഇളയ കുട്ടിയും കിടന്ന മുറിയിലേക്ക് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. അടുത്ത മുറിയിലായതിനാലാണ് മറ്റ് കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

അസീസിന്റെയും സുനീറയുടെയും മൃതദേഹങ്ങൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ഉബൈദിനായുള്ള തെരച്ചിൽ തുടരുന്നതിനിടെ അൽപസമയം മുന്‍പാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more