1 GBP = 103.74
breaking news

മലങ്കര കാത്തലിക് കൗൺസിലിന് പുതിയ നേതൃത്വം…

മലങ്കര കാത്തലിക് കൗൺസിലിന് പുതിയ നേതൃത്വം…

 

    ജോൺസൺ  ജോസഫ്, സെക്രട്ടറി, മലങ്കര കാത്തലിക് കൗൺസിൽ
 ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭാ യു കെ റീജിയൺ മലങ്കര കാത്തലിക് കൗൺസിലിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കവൻട്രിയിൽ ചേർന്ന മിഷൻ പ്രതിനിധികൾ, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിനിധികൾ, മദേഴ്സ് ഫോറം പ്രതിനിധികൾ, എന്നിവരുടെ പൊതുയോഗത്തിൽ നിന്നുമാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ തലവനും പിതാവുമായ മലങ്കര കത്താേലിക്കാ സഭയുടെ യുകെയിലെ ശുശ്രൂഷകൾക്ക് അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്താ നേതൃത്വം നൽകുന്നു. ഫാ.തോമസ് മടുക്കംമൂട്ടിൽ സഭയുടെ കോ ഓർഡിനേറ്ററായും ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൺ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻവീട്ടിൽ എന്നിവർ ചാപ്ലയിൻ മാരായും ശുശ്രൂഷ ചെയ്യുന്നു.
മലങ്കര കാത്തലിക് കൗൺസിൽ യുകെയുടെ പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
ജിജി ജേക്കബ് – (കവൻട്രി) – വൈസ് പ്രസിഡൻറ്
ജോൺസൺ ജോസഫ് – (നോട്ടിംങ്ങ്‌ഹാം) – സെക്രട്ടറി
സോണി ഗീവർഗീസ് – (സൗത്താംപ്ടൺ) – ട്രഷറർ
ബിൻഷി എബ്രഹാം – (വെസ്റ്റ് ലണ്ടൻ) – ജോയിന്റ് സെക്രട്ടറി
ക്രൈസ്റ്റൺ ഫ്രാൻസീസ് – (ഷെഫീൽഡ്) – ലീഗൽ അഡ്വൈസർ
വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സബ് കമ്മിറ്റികൾക്കും രൂപം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more