1 GBP = 103.96

മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തിൽ ലണ്ടൻ ഓർത്തഡോക്സ് ഇടവക അനുശോചനം അർപ്പിച്ചു…

മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.  സഖറിയാസ് മാർ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തിൽ ലണ്ടൻ ഓർത്തഡോക്സ് ഇടവക അനുശോചനം അർപ്പിച്ചു…

സോജി ടി. മാത്യു
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപനും പാവങ്ങളുടെ പടത്തലവനും ആയിരുന്ന അഭിവന്ദ്യ ഡോ. സഖറിയാസ് മാർ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തിൽ ലണ്ടൻ സെന്റ്. ഗ്രിഗോറിയോസ് ഇടവക മാനേജിംഗ് കമ്മിറ്റിയും ആധ്യാത്മിക സംഘടനാ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.

പ്രതീക്ഷകളും പ്രത്യാശകളും അണഞ്ഞു പോകുന്ന ജീവിതത്തിൽ പാവപ്പെട്ടവർക്ക് എന്നും താങ്ങും തണലുമായിരുന്ന അഭിവന്ദ്യ പിതാവിന്റെ ദേഹവിയോഗം മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് തീരാനഷ്ടമാണെന്ന് ഇടവക വികാരി റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻ വികാരിയും പൗലോസ് മാർ പക്കോമിയോസ് ശാലോം ഭവൻ ഡയറക്ടറുമായ റവ. ഫാ. തോമസ് പി. ജോൺ, ഇടവക ട്രസ്റ്റി ജോമോൻ ജോൺ, സെക്രട്ടറി ബിജു കൊച്ചുണ്ണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, സുനിൽ ജോസ്ഫ്, ജോസഫ് കെ. മാത്യു, ജിജോ ജേക്കബ്, എ. ജി. വർഗീസ്, ബിനു ചാണ്ടി, സാബു കോശി, ബേബി കുര്യൻ, ജോസഫ് ജോർജ് എന്നിവർ അനുശോചിച്ചു.

സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചർ അനുജാ ജോസഫ്, യൂത്ത് സെക്രട്ടറി നീതു വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം രാജൻ ഫിലിപ്പ്, ഭദ്രാസന കൗൺസിലർ സോജി ടി. മാത്യു, ഭദ്രാസന അസോസിയേഷൻ പ്രതിനിധികളായ റോയിസ് പനച്ചിക്കൽ, ബൈജു ഡാനിയേൽ, ജേക്കബ് ചെറിയാൻ, അജോ മൂലയ്ക്കൽ, ജോസ് പൂവത്തൂർ, ഫിലിപ്പ് അറങ്ങാടൻ എന്നിവർ അനുശോചനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more