1 GBP = 104.08

മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കോട്ടയത്ത് ആരംഭിച്ചു.

മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കോട്ടയത്ത് ആരംഭിച്ചു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്നും എല്ലാവരുടെയും നല്ല പ്രവര്‍ത്തികളെ പിന്‍തുണയ്ക്കുമെന്നും ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദിദ്വിയന്‍ കാതോലിക്കാബാവ. കോട്ടയത്ത് ആരംഭിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയോഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.

അസഹിഷ്മതയും ദേശസ്‌നേഹവും പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലെന്നും പാങ്കാളിത്വത്തിലൂടെയുള്ള സഹവര്‍ത്ഥ്വത്തിലൂടെ നടപ്പാക്കുകയാണ് വേണ്ടത്. ഇത് ദൈവം മാനവരാശിക്ക് കാട്ടി തന്നിട്ടുള്ളത്. ഇത് പ്രാവര്‍ത്ഥികമാക്കിയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്നും അദേഹം പറഞ്ഞു.അടിമത്വം അപമാനകരമാണന്ന തിരച്ചറിവാണ് ഓര്‍ത്തഡോക്‌സ് സഭയെ വേറിട്ട് നില്‍ക്കാന്‍ ഇടയാക്കിയത്.

സഭയില്‍ തന്‍പ്രമാണിത്വം പാടില്ല.സ്ഥാനമാനങ്ങള്‍ തേടി പോകുന്നത് ശരിയല്ല.അംഗികാരമായി അത് നമ്മെ തേടിയെത്തുന്നതാണ് നല്ലതെന്നും കാതോലീക്കാബാവ ഓര്‍പ്പിച്ചു.രാവിലെ 9മണിയോടെ തന്നെ രജിസ്റ്ററേഷന്‍ ആരംഭിച്ചു. 2.45ന് മാര്‍ ഏലിയാ കത്തിഡ്രലിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാതോലിക്കാബാവയേയും മെത്രാമാരെയും സ്ഥാനികളെയും സമ്മേളന നഗരിയിലേയ്ക്ക് ആനയിച്ചു.

തുടര്‍ന്ന് പ്രാര്‍ത്ഥന,വേദവായന,ധ്യാനം,നോട്ടിസ് വായന,പ്രമേയങ്ങള്‍ എന്നിവ വായിച്ചു. തുടര്‍ന്ന് വൈദീക ട്രസ്റ്റി,ആത്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടരുകയാണ് വൈകിട്ടോടെ ഫലം പുറത്ത് വരും. വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒജോണ്‍,നിലവിലെ ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാഎന്നിവരാണ് മത്സരരംഗത്ത് ഉള്ളത്.

ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിക്കുന്നത്.നിലവിലെ അല്മായ ട്രസ്റ്റി മുത്തൂറ്റ് എം.ജോര്‍ജ് ഇക്കുറി മത്സരിക്കാനുണ്ടാവില്ല. പകരം മുത്തൂറ്റ് കുടുംബത്തിലെ തന്നെ റോയി മുത്തൂറ്റിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് ജോര്‍ജ് പോള്‍ ആയിരിക്കും എതിര്‍ സ്ഥാനാര്‍ത്ഥി. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. രണ്ട് ട്രസ്റ്റി സ്ഥാനങ്ങളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ് മുന്‍ തിരഞ്ഞെടുപ്പുകളെക്കാളും വിറും വാശിയും നിറഞ്ഞതായിരുന്നു. അത് പോളിംഗ് നടക്കുന്ന ഘട്ടത്തിലും പ്രകടമായിരുന്നു. നാലരയോടെ പോളിംഗ് അവസാനിച്ച് എട്ടു മണിയോടെ ഫലപ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more