1 GBP = 104.01

ഫാ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ടു

ഫാ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം – ഫാ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ടു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ കോട്ടയത്ത് ഇന്ന് നടന്ന സമ്മേളനമാണ് ഇവരെ വൈദിക, അല്‍മായ ട്രസ്റ്റിമാരായി തിരഞ്ഞെടുത്തത്.

വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒജോണ്‍,നിലവിലെ ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാഎന്നിവരാണ് മത്സരിച്ചത്. അതില്‍ ഫാ.എം ഒ ജോണ്‍ വിജയിച്ചു.

ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിച്ചത്. അതില്‍ ജോര്‍ജ് പോള്‍ വിജയിച്ചു. തികച്ചും ദൈവികമായ നടത്തിപ്പും തിരഞ്ഞെടുപ്പുമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ ഇന്ന് നടന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

സഭയുടെ ഏറ്റവും സുപ്രധാനമായ സമിതിയാണിത്. വൈദികര്‍ ഉള്‍പ്പെടെ നാലായിരത്തിലധികം അംഗങ്ങള്‍ സമ്മേളിച്ച് സഭയുടെ നേതൃനിരയെ തിരഞ്ഞെടുക്കുകയാണ്. എപ്പിസ്‌കോപ്പല്‍ സ്വഭാവം സഭ നിലനിര്‍ത്തുമ്പോള്‍ തന്നെ ജനാധിപത്യ ഭാവവും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രയും അംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഒരു സഭയുടെ സ്ഥാനികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ലോകത്തുണ്ടോയെന്നതു സംശയമാണ്. ദൈവഹിതപ്രകാരം ആരോടും വിരോധമില്ലാതെ; എന്നാല്‍ സഭയുടെ നടത്തിപ്പിന് യോജ്യമാകുന്നവര്‍ മുന്നോട്ടുവരട്ടെയെന്നു മാത്രമാണ് എന്റെ പ്രാര്‍ഥനയും ആശംസയുമെന്ന് ബാവാ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more