1 GBP = 104.27
breaking news

ഒ​രു ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം; മ​ലാ​ല​യും ‘ആ​പ്പി​​ളും’ കൈകോർക്കു​ന്നു

ഒ​രു ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം; മ​ലാ​ല​യും ‘ആ​പ്പി​​ളും’ കൈകോർക്കു​ന്നു

ല​ണ്ട​ൻ: ലോ​ക​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​െ​ള സ​ഹാ​യി​ക്കാ​ൻ സ​മാ​ധാ​ന നൊ​േ​ബ​ൽ ജേ​താ​വ്​ മ​ലാ​ല യൂ​സു​ഫ്സാ​യി​യോ​ടൊ​പ്പം ചേ​ർ​ന്ന്​ ആ​പ്പി​ൾ ക​മ്പ​നി. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഒ​രു​ല​ക്ഷം പേ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നാ​ണ്​ ‘മ​ലാ​ല ഫ​ണ്ട്​’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ലാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​വി​ധാ​ന​ത്തോ​ട്​ അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​യാ​യ ആ​പ്പി​ൾ കൈ​കോ​ർ​ക്കു​ന്ന​ത്.

ആ​പ്പി​ളി​​െൻറ സ​ഹാ​യ ല​ഭി​ക്കു​ന്ന​തോ​ടെ മ​ലാ​ല ഫ​ണ്ട്​ നേ​ര​ത്തേ​യു​ള്ള​തി​​െൻറ ഇ​ര​ട്ടി​യാ​വു​ക​യും ഇ​ന്ത്യ​യി​ലേ​ക്കും ലാ​റ്റി​ന​മേ​രി​ക്ക​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യും. ഒ​രു ല​ക്ഷം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​മാ​ണ്​ ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ക. ഒ​രോ പെ​ൺ​കു​ട്ടി​യും അ​വ​രു​ടെ ഭാ​വി സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​താ​ണ്​ ത​​െൻറ സ്വ​പ്​​ന​മെ​ന്നും മ​ലാ​ല ഫ​ണ്ടി​ൽ ആ​പ്പി​ൾ സ​ഹാ​യം ന​ൽ​കു​ന്ന​ത്​ പെ​ൺ​കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​​െൻറ വി​ല മ​ന​സ്സി​ലാ​ക്കി​യാ​ണെ​ന്നും മ​ലാ​ല പ​റ​ഞ്ഞു. 20 വ​യ​സ്സു​കാ​രി​യാ​യ മലാല 2013 മു​ത​ലാ​ണ്​ മ​ലാ​ല ഫ​ണ്ട്​ എ​ന്ന​പേ​രി​ൽ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more