1 GBP = 103.21

പ്രവേശനം റദ്ദാക്കിയ നടപടി: മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പ്രവേശനം റദ്ദാക്കിയ നടപടി: മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: പ്രവേശനം റദ്ദാക്കിയതിനെതിരെ കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ക്രമക്കേട് ചൂണ്ടിക്കാട്ടി 2016-17 അധ്യയന വര്‍ഷത്തെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനമാണ് മേല്‍നോട്ട സമിതി റദ്ദാക്കിയത്. സമിതിയുടെ നടപടി ഹൈക്കോടതിയും ശരിവെച്ചിരുന്നു.

ഇന്നലെ കേസ് പരിഗണിക്കവേ പണം വാങ്ങി തോന്നിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ് മാനേജ്‌മെന്റുകളുടെ രീതിയെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജി നല്‍കിയ ഒമ്പത് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ ഒന്നാം വര്‍ഷ പരീക്ഷയില്‍ തോറ്റവരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവേശനം ക്രമവവത്കരിക്കരുതെന്നാവശ്യപ്പെട്ടു മേല്‍നോട്ട സമിതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പത്ത് വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി അപേക്ഷിച്ചിട്ടില്ലെന്നും മാനേജ്‌മെന്റുമായി ഒത്തുകളിച്ചാണ് പ്രവേശനം നേടിയതെന്നും മേല്‍നോട്ട സമിതി സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളെജിന്റെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള സമയപരിധിക്ക് ഉള്ളില്‍ പ്രവേശനത്തിന് ആവശ്യമുള്ള അപേക്ഷയും രേഖകളും കോളെജിന് കൈമാറി എന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശം. സ്‌പോട്ട് അഡ്മിഷന്‍ ആയതിനാല്‍ റെഗുലര്‍ അഡ്മിഷന്‍ പോലെ ഓണ്‍ലൈന്‍ അപേക്ഷ വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more