1 GBP = 104.19

മകരവിളക്ക് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്‍റെ പുതിയ സംഘം; 2958 പേര്‍ ചുമതലയേറ്റു

മകരവിളക്ക് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്‍റെ പുതിയ സംഘം; 2958 പേര്‍ ചുമതലയേറ്റു

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസര്‍മാരുള്‍പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്.

നിലയ്ക്കലില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ ഡി അജിത്ത്, അസിസ്റ്റന്റ് എസ് ഒ അമ്മിണിക്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ 502 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡി വൈ എസ് പി, 15 സി.ഐ, 83 എസ് ഐ- എ എസ് ഐ ,8 വനിതാ സിഐ- എസ് ഐ, 350 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ ആറ് സെക്ടറുകളിലായി വിന്യസിച്ചു.

പമ്പയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ കെ അജി, അസിസ്റ്റന്റ് എസ് ഒ അരുണ്‍ കെ പവിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 581 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡിവൈഎസ്പി, 15 സി ഐ, 88 എസ് ഐ-എ എസ് ഐ, 8 വനിതാ സി ഐ, 430 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾക്ക് വ്യാഴാഴ്ച സന്നിധാനത്ത് തുടക്കമാകും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ രണ്ടുദിവമാണ് ശുദ്ധിക്രിയകൾ. ശനിയാഴ്ച രാത്രി 8.30നാണ് മകരസംക്രമ പൂജ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് മുന്നോടിയായാണ് ശുദ്ധിക്രിയകൾ. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധിക്രിയകളോടെ പ്രത്യേക പൂജകൾക്ക് തുടക്കമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more