ലണ്ടന്‍: ബ്രിട്ടനിലും ഇന്ന് സംക്രമപൂജയും മകര വിളക്ക് ഉത്സവവും . മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണ നാലിടത്താണ് സംക്രമ പൂജ ഒരുക്കിയിരിക്കുന്നത് . എസെക്സ് ഹിന്ദു സമാജം , നോട്ടിങ്ഹാം ഹിന്ദു സമാജം , ഹേര്‍ട്‌ഫോഡ്ഷെയര്‍ ഹിന്ദു സമാജം , ന്യുകാസില്‍ ക്ഷേത്രം , മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം എന്നിടങ്ങളില്‍ ആണ് മകര വിളക്ക് ഉത്സവവും സംക്രമ പൂജയും നടക്കുന്നത്. എല്ലായിടത്തും അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . മിക്കയിടത്തേക്കും സ്വാമി ഭക്തരുടെ പ്രവാഹവും ആരംഭിച്ചു . പുതു വര്‍ഷത്തിലെ ആദ്യ ശുഭ ദിവസം എന്ന ചിന്തയില്‍ ഭാരതീയ വിശ്വാസ പ്രകാരം മകര സംക്രമത്തിനു ഏറെ പ്രാധാന്യമുണ്ട് . മണ്ഡല വൃത നാളുകളുടെ സമാപനം കൂടിയാണ് മകര സംക്രമ പൂജയോടെ ഹൈന്ദവ വിശ്വാസികള്‍ ആചരിക്കുന്നത് .
ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കപ്പെടുന്ന മകര സംക്രമ മുഹൂര്‍ത്തത്തിന് ഭൗമ മണ്ഡലം തയ്യാറെടുക്കവേ വിവിധ ഹിന്ദു സമാജങ്ങള്‍ വത്യസ്തമായ പൂജ ചടങ്ങുകളോടെയാണ് അയ്യപ്പ സ്വാമിക്കും പ്രകൃതിക്കും വേണ്ടി ഈശ്വര സാന്നിധ്യം നിറയുന്ന അവസരത്തില്‍ പ്രത്യേക പൂജയും ഭജനയും സംഘടിപ്പിക്കുന്നത്. ശനീശ്വര പൂജയിലൂടെ മകര സംക്രമ ചൈതന്യം മനസ്സിലും ശരീരത്തിലും ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മകരസംക്രമ പൂജകള്‍ ഹൈന്ദവ വിശ്വാസത്തില്‍ പ്രധാനമാകുന്നത് . ഭാരതമൊട്ടാകെ മകര സംക്രമ പൂജകള്‍ നടക്കുമ്പോഴും ശബരിമലയിലെ ജ്യോതി പുണ്യം ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നു എന്ന പ്രത്യേകതയും കൂടി പരിഗണിച്ചാണ് ഇന്ന് നടക്കുന്ന മകര സംക്രമ ദിന പുണ്യം നുകരുകയാണ് അഞ്ചിടത്തെയും പൂജകളിലൂടെ ലക്ഷ്യമിടുന്നത് . സൂര്യന്‍ ദക്ഷിണായനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ ഉത്തരായനം ആരംഭിക്കുകയാണ് . ശൈത്യകാലം പിന്നിട്ടു വേനല്‍ക്കാലത്തിന്റെ തുടക്കം എന്ന നിലയിലും ഈ സീസണിലെ ആദ്യ സുദീര്‍ഘ പകല്‍ ലഭിക്കുന്ന ദിനം എന്ന നിലയിലുമാണ് മകര സംക്രമം പ്രകൃതി പൂജയോട് ഇണങ്ങി നില്‍ക്കുന്നത് . മകര സംക്രമ നക്ഷത്രം ഉജ്ജ്വല പ്രഭയോടെ ഉദിച്ചുയരുന്നതും ഇന്ന് തന്നെയാണ്. സൂര്യ മണ്ഡലത്തിലെ പ്രധാന നക്ഷത്രമായ മകരത്തിന്റെ പ്രഭാവലയം പ്രത്യക്ഷമാകുന്ന ദിവസം കൂടി ആയതിനാല്‍ ഭൗമശാസ്ത്രപരമായും സംക്രമ ദിനം ഏറെ പ്രത്യേകതകള്‍ അര്‍ഹിക്കുന്നു . ഇത്തവണ ശനി ദേവന്‍ കൂടിയായ അയ്യപ്പ സ്വാമിയുടെ ഇഷ്ട്ട ദിനമായ ശനിയാഴ്ച തന്നെ മകര സംക്രമ ദിനം എത്തിയിരിക്കുന്നതിനാല്‍ ശാക്തേയ പൂജയുടെ പ്രാധാന്യം വര്‍ധിക്കുകയാണ് .

ശൈത്യകാലം പിന്നിട്ടു ഭൂമി വസന്തത്തെ സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്ന മാസം കൂടിയായ മകരത്തിന്റെ പിറവി കൂടിയാണ് മകര സംക്രമ ദിനം . ഇക്കാരണത്താല്‍ തന്നെ പുതു പിറവിയായും മകര സംക്രമ ദിനം കരുതപ്പെടുന്നു . മനസും ശരീരരവും ഒരു പുതുകാലത്തെ വരവേല്‍ക്കാന്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് വൃതമെടുത്തുള്ള മകര സംക്രമ ആഘോഷം .
ന്യുകാസില്‍ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ന് അഞ്ചു മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത് . പ്രസിദ്ധ സംഗീത പ്രതിഭ രാകേഷ് ബ്രഹ്മാനന്ദന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജനയാണ് പ്രധാന ചടങ്ങ് എന്ന് സംഘാടകന്‍ ജിബി ഗോപാലന്‍ വക്തമാക്കി .
എസക്സ് ഹിന്ദു സമാജത്തില്‍ വിവിധ പരിപാടികളോടെ വൈകിട്ട് നാലു മുതല്‍ എട്ടു വരെയാണ് ചടങ്ങുകള്‍ നടക്കുകയെന്ന് ഹിന്ദു സമാജം പ്രസിഡന്റ് രഞ്ജിത്ത് കൊല്ലം അറിയിച്ചു .

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു സമാജം നോട്ടിങ്ങാമില്‍ നടത്തുന്ന അയ്യപ്പ പൂജയും മകര വിളക്ക് ഉത്സവവും ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ തന്നെ ആരംഭിക്കും .
കവന്‍ട്രിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള മകര സംക്രമ , പൊങ്കല്‍ ആഘോഷങ്ങള്‍ വാത്സഗ്രീവ് റോഡ് പ്രദേശത്തു രാവിലെ 11 മണി മുതല്‍ ആരംഭിക്കും . കവന്‍ട്രി ഹിന്ദു സമാജവും പരിപാടികളുടെ സജീവ ഭാഗമാകുമെന്നു സമാജം വക്താവ് കെ ദിനേശ് അറിയിച്ചു .
മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം നേതൃത്വം നല്‍കുന്ന പൂജകള്‍ക്ക് മുന്‍ ബാലാജി ക്ഷേത്രം പരികര്‍മ്മി പ്രസാദ് ഭട്ട് നേതൃത്വം നല്‍കുമെന്നു സമാജം ഭാരവാഹി ഗോപകുമാര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നു മണി മുതലാണ് പ്രധാന ചടങ്ങുകള്‍ .
ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ ഹിന്ദു സമാജവും സജീവമായ പരിപാടികളോടെ മകര സംക്രമ പൂജയ്ക്കു തയ്യാറെടുക്കുകയാണെന്നു ഭാരവാഹികള്‍ വക്തമാക്കി . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന അയ്യപ്പ ഭജനയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട് .
click on malayalam character to switch languages